കൊളംബോ: ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടന പരമ്പരകളില്‍ 359 പേരുടെ ജീവന്‍ പൊലിച്ച ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം. കൊളംബോയ്ക്ക് 40 കിലോമീറ്റര്‍ കിഴക്ക് പുഗോഡയില്‍ കോടതിക്കു സമീപം ആളൊഴിഞ്ഞ സ്ഥലത്താണ് വ്യാഴാഴ്ച രാവിലെ സ്‌ഫോടന ശബ്ദം കേട്ടതെന്നും പോലീസും പ്രദേശവാസികളും പറയുന്നു.
സ്‌ഫോടനത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിരുന്നു. ആക്രമണത്തില്‍ പങ്കെടുത്ത ഭീകരരുടെ ചിത്രങ്ങളും ഐ.എസ് പുറത്തുവിട്ടിരുന്നു. ഇവരുടെ പേരുവിവരങ്ങളും ഐ.എസ് വ്യക്തമാക്കിയിരുന്നു. അബു ഉബൈദ, അബു അല്‍ മുഖ്താര്‍, അബു ഖലീല്‍, അബു ഹംസ, അബു അല്‍ ബാര, അബു മുഹമ്മദ്, അബു അബ്ദുള്ള എന്നിവരായിരുന്നു ഭീകരക്രമണത്തില്‍ പങ്കെടുത്തത്. എന്നാല്‍ ചിത്രത്തിലുള്ള എട്ടാമന്റെ പേര് ഐ.എസ് പുറത്തുവിട്ടിട്ടില്ല.
ആക്രമണത്തിനു ശേഷം പോലീസ് നടത്തിയ വ്യാപക റെയ്ഡില്‍ 40 ഓളം പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ചാവേറുകള്‍ സഞ്ചരിച്ച വാനിന്റെ ഡ്രൈവറും അറസ്റ്റിലായവരില്‍ പെടും. ഭീകരാക്രമണ സാധ്യതയെ കുറിച്ച് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന കാര്യവും പ്രധാനമന്ത്രി റനില്‍ വിക്രമെ സിന്‍ഹെ ഇന്നലെ വ്യക്തമാക്കിയിരുന്നു.
from mangalam.com http://bit.ly/2UYwkIT
via IFTTT
No comments:
Post a Comment