മുംബൈ: ബിജെപി ഉയര്‍ത്തിയ ഹിന്ദുവിരുദ്ധ ആരോപണത്തില്‍ മറുപടിയുമായി മുന്‍ ബോളിവുഡ് താരവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഊര്‍മ്മിളാ മണ്ഡോദ്ക്കര്‍. താന്‍ ഹിന്ദുത്വത്തെ ഏറെ ബഹുമാനിക്കുന്നയാളാണെന്നും എന്നാല്‍ അത് ബിജെപി പരിപോഷിപ്പിക്കുന്ന തരം ഹിന്ദുത്വമല്ലെന്നും ഊര്‍മ്മിള വ്യക്തമാക്കി. ഊര്‍മ്മിളയുടെ പരാമര്‍ശങ്ങള്‍ ഹിന്ദു വിരുദ്ധമാണെന്നും ആ മതത്തില്‍ പെട്ടവരുടെ വികാരങ്ങളെ അവഹേളിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി മുംബൈയിലെ ബിജെപി നേതാവ് സുരേഷ് നഖുവയാണ് കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയത്.
ബിജെപി പരിപോഷിപ്പിക്കാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ആശയങ്ങള്‍ വരുന്ന ഹിന്ദു ധര്‍മ്മമല്ല താന്‍ പിന്തുടരുന്നത്. ലോകമാന്യ ബാലഗംഗാധര തിലകനും വിവേകാനന്ദനും ഗാന്ധിജിയും സര്‍ദാര്‍ പട്ടേലുമെല്ലാം വിശ്വസിച്ചിരുന്ന 'വസുദൈവ കുടുംബകം', 'അഹിംസാ പരമോധര്‍മ്മ' എന്ന ആശയ തലങ്ങളിലെ ഹിന്ദുത്വമാണ് താന്‍ വിശ്വസിക്കുന്നത്. സ്‌നേഹത്തിലും ബഹുമാനത്തിലും വിശ്വസിക്കുന്ന ഹിന്ദുത്വമാണ് ഇഷ്ടപ്പെടുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ഹിന്ദുത്വമല്ല ബിജെപി പിന്‍തുടരുന്നതെന്നും ഊര്‍മ്മിളാ മണ്ഡോദ്ക്കര്‍ വ്യക്തമാക്കി.
തനിക്കെതിരേ ഉയര്‍ന്ന പരാതിയെ പരിപൂര്‍ണ്ണമായും തള്ളിക്കളഞ്ഞ ഊര്‍മ്മിള അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളും പരാതിയുമെന്നാണ് വിശേഷിപ്പിച്ചത്. ബിജെപി ഭരണത്തിന് കീഴില്‍ ഇരകളാക്കപ്പെട്ട അനേകരെ പോലെയാണ് ഇപ്പോള്‍ താനും. അഞ്ചു വര്‍ഷത്തെ ബിജെപി ഭരണത്തിന് കീഴില്‍ ഇക്കാര്യത്തില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ബിജെപി ആശയങ്ങള്‍ക്കെതിരേ ശബ്ദം ഉയര്‍ത്തേണ്ട സ്ഥിതി വന്നിരിക്കുന്നത്. താനും ബിജെപിയുടെ അക്രമാസക്തമായ രാഷ്ട്രീയത്തിന്റെ ഇരയായിരിക്കുകയാണ്.
ഒരു അഭിമുഖത്തില്‍ ഊര്‍മ്മിളാ മണ്ഡോദ്ക്കര്‍ നടത്തിയ പ്രസ്താവന ഹിന്ദു സമൂഹത്തെ മുഴുവന്‍ മുറിവേല്‍പ്പിക്കപ്പെടുന്നതാണ് എന്ന് കാട്ടിയായിരുന്നു ഊര്‍മ്മിളയ്‌ക്കെതിരേ പരാതി ഉണ്ടായത്. ''ലോകത്തെ ഏറ്റവും അക്രമാസക്തമായ മതം'' എന്ന് ഊര്‍മ്മിള അഭിമുഖത്തില്‍ പറഞ്ഞെന്നായിരുന്നു ആരോപണം. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി, മാധ്യമപ്രവര്‍ത്തകന്‍ എന്നിവര്‍ക്കെതിരേയും പരാതി നല്‍കി. മുംബൈ നോര്‍ത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ഊര്‍മ്മിള. ബിജെപിയുടെ സിറ്റിംഗ് എംപി ഗോപാല്‍ ഷെട്ടിയാണ് ഇവിടെ എതിരാളി. മോഹന്‍ലാല്‍ നായകനായ തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, കമലഹാസന്‍ നായകനായ മലയാളചിത്രം ചാണക്യന്‍ എന്നീ സിനിമകളിലെല്ലാം ഊര്‍മ്മിള അഭിനയിച്ചിട്ടുണ്ട്.
from mangalam.com http://bit.ly/2D2e9Hk
via IFTTT
No comments:
Post a Comment