ആന്ധ്രാ പ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ് നിയമസഭകളിലേക്കും പോളിംഗ് പുരോഗമിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 11, 2019

ആന്ധ്രാ പ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ് നിയമസഭകളിലേക്കും പോളിംഗ് പുരോഗമിക്കുന്നു

ന്യുഡല്‍ഹി: 17ാം ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നാല് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും പോളിംഗ് പുരോഗമിക്കുന്നു. ആന്ധ്രാ പ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ് നിയമസഭകളിലേക്കാണ് ഇന്ന് ജനവിധി നടക്കുന്നത്. രാവിലെ ഏഴൂ മണിക്കു തന്നെ എല്ലായിടത്തും പോളിംഗ് ആരംഭിച്ചു.

ആന്ധ്ര നിയമസഭയിലെ 175 സീറ്റുകളിലേക്കാണ് പോളിംഗ് നടക്കുന്നത്. 2,118 സ്ഥാനാര്‍ത്ഥികള്‍ മത്സരംഗത്തുണ്ട്.

ഒഡീഷയിലെ 28 നിയമസഭാ സീറ്റുകളിലേക്കാണ് ആദ്യഘട്ടത്തില്‍ പോളിംഗ് നടക്കുന്നത്. 191 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നു. ഇവരില്‍ 16 പേര്‍ വനിതകളാണ്. ഇവിടെ 21 ലോക്‌സഭാ സീറ്റുകളും 147 അസംബ്ലി സീറ്റുകളുമാണുള്ളത്.

സിക്കിമില്‍ 32 നിയമസഭാ സീറ്റുകളിലേക്ക് ആദ്യഘട്ടത്തില്‍ വോട്ടെുപ്പ് നടക്കുന്നു. ഇവിടെ 150 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നു. നാലു ജില്ലകളിലെ 567 പോളിംഗ് സ്‌റ്റേഷനുകളില്‍ അഞ്ചു മണിക്ക് പോളിംഗ് അവസാനിക്കും.

അരുണാചല്‍ പ്രദേശില്‍ 57 മണ്ഡലങ്ങളിലാണ് പോളിംഗ് നടക്കുന്നത്. 11 വനിതകള്‍ അടക്കം 181 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഏഴു ലക്ഷം വോട്ടര്‍മാര്‍ ഈ ഘട്ടത്തില്‍ സമ്മതിദാന അവകാശം വിനിയോഗിക്കും.



from mangalam.com http://bit.ly/2IrFB4P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages