വാരണാസി: കേരളത്തിലും ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ ജീവന്‍ പണയം വെച്ചാണ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. വോട്ടു ചോദിക്കുന്ന ബിജെപിക്കാര്‍ മടങ്ങി വരുമെന്ന് ഒരുറപ്പുമില്ല. എന്നാല്‍ വാരണാസിയിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഈ സ്ഥിതിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാരണാസിയില്‍ പത്രികാ സമര്‍പ്പണത്തിനെത്തിയ മോഡി തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു.
ഇന്ത്യയില്‍ ഭരണാനുകൂല വികാരം ഉണ്ടാകുന്നത് ഇതാദ്യമായാണ്. മുമ്പും സര്‍ക്കാര്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അഞ്ചു വര്‍ഷമായി ഇത് തന്നെയാണ് സംഭവിക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായിട്ടാണ് ഇങ്ങിനെ ഉണ്ടാകുന്നതെന്നും ഒരിക്കല്‍ കൂടി അത്തരത്തില്‍ അവസരം നല്‍കാനും മോഡി പ്രസംഗത്തില്‍ പറഞ്ഞു. ഒരു എംപി എന്ന നിലയിലും പ്രധാനമന്ത്രി എന്ന നിലയിലും സ്വന്തം പദവിയെക്കുറിച്ച് നന്നായിട്ട് അറിയാം. പ്രധാനമന്ത്രിയാണ് എന്ന് പറഞ്ഞ് ഒരാളുമായുള്ള കൂടിക്കാഴ്ചയും ഒഴിവാക്കിയിട്ടില്ല. ഒരു ചെറിയ ജോലിക്കാരനെ പോലും അവഗണിച്ചിട്ടില്ല.
അനേകം ബിജെപി നേതാക്കള്‍ക്കും എന്‍ഡിഎ നേതാക്കള്‍ക്കും ഒപ്പമാണ് പ്രധാനമന്ത്രി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി എത്തുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വാരണാസി കളക്‌ട്രേറ്റില്‍ എത്തിയാണ് പത്രിക സമര്‍പ്പിക്കുന്നത്. ബീഹാര്‍ മുഖ്യമന്ത്രിയും ഒരുകാലത്ത് മോഡിയുടെ കടുത്ത എതിരാളിയുമായിരുന്ന നിതീഷ് കുമാര്‍. ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിംഗ് ബാദല്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, ലോക് ജനശക്തിപാര്‍ട്ടി നേതാവ് രാം വിലാസ് പസ്വാന്‍ എന്നിവര്‍ പ്രധാനമന്ത്രി നാമനിര്‍ദേശം കൊടുക്കുമ്പോള്‍ സംഘത്തിലുണ്ടാകും.
from mangalam.com http://bit.ly/2VnPAz5
via IFTTT
No comments:
Post a Comment