രാജ്യത്ത് സര്‍ക്കാര്‍ അനുകൂല തരംഗം ആഞ്ഞടിക്കുന്നു; വാരണാസിയില്‍ മോഡി പത്രിക സമര്‍പ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 26, 2019

രാജ്യത്ത് സര്‍ക്കാര്‍ അനുകൂല തരംഗം ആഞ്ഞടിക്കുന്നു; വാരണാസിയില്‍ മോഡി പത്രിക സമര്‍പ്പിച്ചു

വാരണാസി: ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയില്‍ ആത്മവിശ്വാസം പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി വാരണാസിയില്‍ എത്തി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ മോഡി മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആയിരിക്കും വീണ്ടും അധികാരത്തിലെത്തുക എന്ന ആത്മവിശ്വാസം പകരാനാണ് ശ്രമിച്ചത്. ഇതാദ്യമായി രാജ്യത്ത് സര്‍ക്കാര്‍ അനുകൂല തരംഗം ആഞ്ഞടിക്കുകയാണ്. എന്നാല്‍ അതിന്റെ പേരില്‍ പ്രവര്‍ത്തകര്‍ അഹങ്കരിക്കരുത്. അഹങ്കാരം കാണിച്ചവരെ 400ല്‍ നിന്നും 40 സീറ്റിലേക്ക് ജനം ചുരുക്കിയെന്നും മോഡി പറഞ്ഞു. 11.40 ഓടെ വരണാധികാരിക്കു മുന്നിലെത്തിയ മോഡി പത്രിക സമര്‍പ്പിച്ചു.

കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജീവന്‍ പണയംവച്ചാണ് പ്രവര്‍ത്തിക്കുന്നത്. വോട്ട് ചോദിക്കാന്‍ പോകുന്ന പ്രവര്‍ത്തകര്‍ ജീവനോട് തിരിച്ചെത്തുമോ എന്ന് ഉറപ്പില്ലാത്ത സ്ഥിതിയാണെന്നും മോഡി പറഞ്ഞു. പ്രവര്‍ത്തകരുടെ കഠിനാദ്ധ്വാനം കൊണ്ട് കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ വലിയ ആവേശമാണ്. ആദ്യമായാണ് സര്‍ക്കാര്‍ അനുകൂല തരംഗം വരുന്നത്. ഭരണം തുടരണമെന്നാണ് ജനങ്ങള്‍ പറയുന്നത്.-മോഡി പറഞ്ഞു.

മേയ് 19നാണ് വാരണാസിയില്‍ വോട്ടെടുപ്പ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയ ബി.ജെ.പിക്ക് ഇത്തവണ ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന സൂചനയാണ് സര്‍വേ ഫലങ്ങള്‍ നല്‍കിയത്. ഇതോടെ ആശങ്കയിലായ അണികളെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇന്നലെ വാരണാസിയില്‍ എത്തിയ മോഡി കൂറ്റന്‍ റോഡ്‌ഷോ നടത്തി.

വാരണാസിയില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിച്ചശേഷം കലക്ടറേറ്റിലേക്ക് പത്രിക സമര്‍പ്പിക്കാനെത്തി. സമൂഹത്തിന്റെ നാലു മേഖലകളില്‍ നിന്നുള്ളവരാണ് മോഡിയുടെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവയ്ക്കുന്നത്. ഒരു അധ്യാപിക, രാമചന്ദ്ര പട്ടല്‍ എന്ന സെക്യുരിറ്റി ജീവനക്കാരന്‍, ഒരു ദളിത് നേതാവ്, ജനസംഘം പ്രവര്‍ത്തകനായ സുഭാഷ് ഗുപ്ത തുടങ്ങിയവരാണവര്‍.

മോഡി എത്തുന്നതിന് മുന്നോടിയായി ബി.ജെ.പി, എന്‍.ഡി.എ സഖ്യകക്ഷികളിലെ നേതാക്കള്‍ എല്ലാം തന്നെ കലക്ടറേറ്റില്‍ എത്തിയിരുന്നു. ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എസ്.എ.ഡി നേതാവ് പ്രകാശ് സിംഗ് ബാദല്‍, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിര്‍മല സീതാരാമന്‍, സുഷമ സ്വരാജ്, നിതിന്‍ ഗഡ്കരി, പിയൂഷ് ഗോയല്‍, ലോക് ജനശക്തി പാര്‍ട്ടി പ്രസിഡന്റ് രാം വിലാസ് പാസ്വാന്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, രവി കിഷന്‍, നിരഹുവ തുടങ്ങിയര്‍ മോഡിക്ക് പിന്തുണയുമായി എത്തിയിരുന്നു.

2014ല്‍ മോഡി രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു. വാരണാസിയും വഡോദരയും. എന്നാല്‍ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം വാരണാസി അദ്ദേഹം നിലനിര്‍ത്തുകയായിരുന്നു.



from mangalam.com http://bit.ly/2L5DhDv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages