തൃശ്ശൂർ: കേരളത്തിലെ ഏതോ കവലയിലെ ഒരു രാഷ്ട്രീയ യോഗം. വേദിയിൽ പ്രസംഗകനുൾപ്പെടെ ആറുപേർ. കേൾവിക്കാരായി ഒരാൾമാത്രം..! മഹീന്ദ്ര ഗ്രൂപ്പ് സി.ഇ.ഒ. ആനന്ദ് മഹീന്ദ്രയുടെ കഴിഞ്ഞദിവസത്തെ ട്വീറ്റ് ആണിത്. ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറയുന്നതിങ്ങനെ “തിരഞ്ഞെടുപ്പ് പ്രചാരണം അവസാനത്തിലേക്കടുക്കുമ്പോൾ എനിക്ക് വാട്സാപ്പിൽ ലഭിച്ച ചിത്രമാണിത്. എവിടെ നിന്നാണെന്നോ എത്ര പഴക്കമുണ്ടെന്നോ അറിയില്ല. പക്ഷേ, ജനാധിപത്യമെന്ന അദ്ഭുതത്തിന്റെ ആകെത്തുകയാണീ ചിത്രം. വലിയ ജനക്കൂട്ടത്തിന്റെ ചിത്രത്തെക്കാൾ മികച്ചത്. എല്ലാവർക്കും പറയാനൊരു കാര്യമുണ്ടാകും, അതുകേൾക്കാൻ 'ഒരാളെങ്കിലും' കാണും'' മഹീന്ദ്രയുടെ ട്വീറ്റിന്റെ ആദ്യ മറുപടിതന്നെ ഇത് കേരളമാണെന്ന് പറഞ്ഞുകൊണ്ടുള്ളതാണ്. ഒരാളുടെ മറുപടി ഇങ്ങനെ, 'തിരഞ്ഞെടുപ്പായാലും അല്ലെങ്കിലും കേരളത്തിലെ പൊതുവേയുള്ള അവസ്ഥയാണിത്. പൊതുജനം അവരുടെ തിരക്കുകളിലായിരിക്കും. പ്രസംഗകൻ പ്രസംഗിച്ചുകൊണ്ടേയിരിക്കും. ബസ്, ഓട്ടോ സ്റ്റാൻഡുകളിലും കടകളിലുമിരുന്ന് ഈ പ്രസംഗം കേൾക്കുന്ന ഒരുവിഭാഗത്തെയും കാണാം...' ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് 3450 പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. 442 പേർ പങ്കുവെച്ചിട്ടുമുണ്ട്. നന്ദി, കുതിരയിൽ പറന്ന ആ പെൺകുട്ടിയുടെ ചിത്രത്തിന് 'ഇവളാണെന്റെ ഹീറോ, ആരെങ്കിലും ഒരു പടം തരുമോ സ്ക്രീൻസേവറാക്കാൻ' ആനന്ദ് മഹീന്ദ്രയുടെ ഈ ട്വീറ്റിലൂടെ പ്രശസ്തയായ തൃശ്ശൂരുകാരി വീണ്ടും ട്വിറ്ററിലെ താരമായി. പത്താംക്ലാസ് പരീക്ഷയെഴുതാൻ കുതിരപ്പുറത്ത് പാഞ്ഞ മാളയിലെ കൃഷ്ണയുടെ ചിത്രം ലഭിച്ചതിന് നന്ദി അറിയിച്ച് ചിത്രവും പങ്കുവെച്ച് വ്യാഴാഴ്ച രാത്രി ആനന്ദ് മഹീന്ദ്ര ഒന്നുകൂടി ട്വീറ്റ് ചെയ്തു. 'പെൺകുട്ടികളുടെ വിദ്യാഭ്യാസം കുതിക്കുകയാണ്... ഇതും ഇൻക്രെഡിബിൾ ഇന്ത്യയാണ്...' എന്നീ വരികളോടെ മാള ഹോളിഗ്രേസ് സ്കൂളിലെ വിദ്യാർഥിനിയായ കൃഷ്ണ പരീക്ഷയെഴുതാൻ കുതിരപ്പുറത്ത് പോകുന്ന വീഡിയോയാണ് ആനന്ദ് മഹീന്ദ്ര കഴിഞ്ഞയാഴ്ച പങ്കുവെച്ചത്. കൃഷ്ണയുടെ ചിത്രം വേണമെന്നും മൊബൈലിന്റെ സ്ക്രീൻ സേവറാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മഹീന്ദ്രയുടെ ട്വീറ്റ്. വ്യാഴാഴ്ച രാത്രിയിലെ ട്വീറ്റിന്റെ അവസാനം ഇങ്ങനെയായിരുന്നു, 'നന്ദി സുബിൻ, കൃഷ്ണയുടെ ഈ ചിത്രം മെയിലിൽ അയച്ചുതന്നതിന്...' ഒറ്റരാത്രികൊണ്ട് 26,000 പേരാണ് കൃഷ്ണയുടെ ചിത്രമുൾപ്പെടെയുള്ള ട്വീറ്റ് ലൈക്ക് ചെയ്തത്. 3419 പേർ ട്വീറ്റ് പങ്കുവെച്ചിട്ടുമുണ്ട്. Content Highlights:Anand Mahindra Tweet again Viral
from mathrubhumi.latestnews.rssfeed http://bit.ly/2IfLfrB
via
IFTTT
No comments:
Post a Comment