നീതു തൃശൂർ: തൃശൂരിൽ പെൺകുട്ടിയെ യുവാവ് തീ കൊളുത്തി കൊലപ്പെടുത്തി. ചിയാരം സ്വദേശി നീതു (22) ആണ് മരിച്ചത്. കൃത്യം നടത്തിയ വടക്കേകാട് സ്വദേശി നിതീഷിനെനാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിലാണ് കൊലപാതകമെന്നാണ് സൂചന. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ചിയാരത്തെ നീതുവിന്റെ വീട്ടിലേക്ക് കയറി വന്ന യുവാവ് അൽപസമയം സംസാരിച്ചു. തുടർന്ന് ഇരുവരും വാക്ക് തർക്കത്തിലേർപ്പെടുകയും യുവാവ് കൈയിൽ കരുതിയിരുന്ന പെട്രോളൊഴിച്ച് നീതുവിന്റെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. വീട്ടുകാർ തീയണക്കാൻ പരമാവധി ശ്രമിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. പോളിടെക്നിക് വിദ്യാർഥിയാണ് നീതു. നിതീഷ് കുറെ നാളായി പെൺകുട്ടിയുടെ പിറകെ നടന്ന് ശല്യം ചെയ്തിരുന്നതായി വീട്ടുകാർ പറഞ്ഞു. Content Highlights:22 year old girl-set ablaze-thrissur
from mathrubhumi.latestnews.rssfeed https://ift.tt/2FR4O5A
via
IFTTT
No comments:
Post a Comment