കണ്ണൂര്‍ : പി.ജയരാജനെതിരായ 'കൊലയാളി' പരാമര്‍ശത്തില്‍ ആര്‍.എം.പി നേതാവും ടി.പി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ രമയ്‌ക്കെതിരെ കേസ്. വടകര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്തിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാതിയിലാണ് നടപടി.
ജയരാജനെതിരായ കൊലയാളി പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് കോടിയേരി രമയ്‌ക്കെതിരെ രംഗത്തെത്തിയത്. ജയരാജനെതിരായ പരാതികളില്‍ ജയരാജന്‍ കുറ്റക്കാരനാണെന്ന് കോടതി ഒരു കേസിലും തെളിയിച്ചില്ലെന്നും അതുകൊണ്ടു തന്നെ രമ നടത്തിയ പരാമര്‍ശം വ്യക്തിപരമായ ആക്ഷേപമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടിയേരി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.
വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും പൊതുജന മധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുവാനും കെ.കെ രമ ശ്രമിച്ചുവെന്നും ഇതിനെതിരെ മാതൃകാ പെരുമാറ്റചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്നുമായിരുന്നു പരാതിയില്‍ ആവശ്യപ്പെട്ടത്.
from mangalam.com https://ift.tt/2U8ucOo
via IFTTT
No comments:
Post a Comment