ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ സുപ്രീംകോടതി രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ചു. റഫാല്‍ കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്‌തെന്നാണ് ഹര്‍ജിയിീാണ് നടപടി. പരാതിയെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഖേദപ്രകടനം നടത്തിയിരുന്നെങ്കിലും കോടതി അംഗീകരിച്ചില്ല.
റഫാല്‍ കേസില്‍ ചില രേഖകള്‍ തെളിവായി സ്വീകരിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ച സന്ദര്‍ഭത്തില്‍ ചൗക്കീദാര്‍ കള്ളനാണെന്ന് കോടതിയും അംഗീകരിച്ചുവെന്നാണ് വിധി പരാമര്‍ശിച്ച് രാഹുല്‍ പറഞ്ഞത്. ഇതിനെതിരെയാണു മീനാക്ഷി ലേഖി കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ രാഹുലിനോട് ആവശ്യപ്പെട്ടു.
എന്നാല്‍ ഇതു താന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടില്‍ പറഞ്ഞു പോയതാണെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും രാഹുല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. രാഷ്ട്രീയ എതിരാളികള്‍ തന്റെ പ്രസ്താവന ദുര്‍വ്യഖ്യാനം ചെയ്തതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാഹുലിന്റെ ഈ വാദം കോടതി മുഖവിലയ്ക്ക് എടുത്തില്ല.
from mangalam.com http://bit.ly/2VndV81
via IFTTT
No comments:
Post a Comment