കേരളത്തില്‍ റെക്കോര്‍ഡ് പോളിംഗ്, ഇതുവരെ 74.54%; ചിലയിടങ്ങളില്‍ വോട്ടെടുപ്പ് തുടരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 23, 2019

കേരളത്തില്‍ റെക്കോര്‍ഡ് പോളിംഗ്, ഇതുവരെ 74.54%; ചിലയിടങ്ങളില്‍ വോട്ടെടുപ്പ് തുടരുന്നു

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നംഘട്ട വോട്ടെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗ്. ആറ് മണിക്ക് ഔദ്യോഗിക സമയം അവസാനിച്ചപ്പോള്‍ സംസ്ഥാനത്ത് 74.54 പോളിംഗ് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ കണക്കില്‍ പോളിംഗ് ശതമാനത്തില്‍ നേരിയ വ്യത്യാസം വരും. ഔദ്യോഗിക സമയം അവസാനിച്ചുവെങ്കിലും സംസ്ഥാനത്ത് പലയിടത്തും പോളിംഗ് തുടരുകയാണ്. ആറ് മണിക്ക് മുമ്പ് ക്യൂവില്‍ എത്തിയവര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ടെടുപ്പ് തുടരുകയാണ്.

ചില പോളിംഗ് ബൂത്തുകളില്‍ വോട്ടിംഗ് മെഷീന്‍ പണിമുടക്കിയതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ വൈകിയാണ് വോട്ടെടുപ്പ് തുടങ്ങാനായത്. ഈ ബൂത്തുകളില്‍ രാത്രി വൈകിയും വോട്ടെടുപ്പ് തുടരുമെന്നാണ് സൂചന. വോട്ടെടുപ്പ് വൈകിയ ബൂത്തുകളില്‍ പലയിടങ്ങളിലും ഇപ്പോഴും സ്ത്രീകള്‍ ഉള്‍പ്പെടെ 300-400 പേര്‍ ബൂത്തുകളില്‍ ക്യൂവിലുണ്ട്. വടകരയിലെ അങ്ങാടിത്താഴെ ബൂത്തില്‍ ആകെ ആയിരം വോട്ടര്‍മാര്‍ക്ക് മാത്രമാണ് വോട്ട് ചെയ്യാനായത്. ഇവിടെ വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് ആറ് മണി വരെയും ക്യൂവിലുണ്ടായിരുന്ന ചിലര്‍ മടങ്ങിപ്പോയി.

പല മണ്ഡലങ്ങളിലും 2014ലെ പോളിംഗ് ശതമാനം മറികടന്നു. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും 70നും 80നും ഇടയ്ക്ക് പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.

ആറ് മണി വരെയുള്ള പോളിംഗ് ശതമാനം ഇപ്രകാരം: തിരുവനന്തപുരം-71.28%, ആറ്റിങ്ങല്‍-72.16%, കൊല്ലം-72.15%, പത്തനംതിട്ട-71.76%, മാവേലിക്കര-71.46%, കോട്ടയം-73.69%, ആലപ്പുഴ-76.01%, ഇടുക്കി-73.50%, എറണാകുളം-72.55%, ചാലക്കുടി-76.43%, തൃശൂര്‍, 74.01%, ആലത്തൂര്‍-75.24%, പാലക്കാട്-74.59%, പൊന്നാനി-69.01%, മലപ്പുറം-69.66%, കോഴിക്കോട്-73.20%, വയനാട്-77.10%, വടകര-73.65%, കണ്ണൂര്‍-80.19%, കാസര്‍ഗോഡ്-75.24% എന്നിങ്ങനെയാണ് പോളിംഗ് നില.



from mangalam.com http://bit.ly/2GC3sxu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages