'നിങ്ങള്‍ ഇന്നലെ പറഞ്ഞ തരംതാണ തമാശ പി.സി.ജോര്‍ജ്ജിനെ ഓര്‍മ്മിപ്പിക്കുന്നു, ലജ്ജിക്കേണ്ടത് നിങ്ങളാണ്, ഞങ്ങളല്ല'; രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വിജയരാഘവനെതിരെ ശരദക്കുട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 2, 2019

'നിങ്ങള്‍ ഇന്നലെ പറഞ്ഞ തരംതാണ തമാശ പി.സി.ജോര്‍ജ്ജിനെ ഓര്‍മ്മിപ്പിക്കുന്നു, ലജ്ജിക്കേണ്ടത് നിങ്ങളാണ്, ഞങ്ങളല്ല'; രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വിജയരാഘവനെതിരെ ശരദക്കുട്ടി

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ രമ്യ കണ്ടതിനെ കുറിച്ചായിരുന്നു വിജയരാഘവന്റെ മോശം പരാമര്‍ശം. വിവാദ പരാമര്‍ശത്തില്‍ വിജയരാഘവനെ വിമര്‍ശിച്ച് പലരും രംഗത്തെത്തി. എഴുത്തുകാരി ശാരദക്കുട്ടിയും വിജയരാഘവനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

സ.വിജയരാഘവന്‍ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പു കാലത്തു തന്നെ ഇമ്മാതിരി പണികള്‍ കൊടുത്തതിലല്ല വിഷമം. നിങ്ങളുടെയൊക്കെ ഉള്ളിലിരിപ്പ് ഓര്‍ത്താണ്. നിങ്ങള്‍ ഇന്നലെ പറഞ്ഞ തരംതാണ തമാശ പി.സി.ജോര്‍ജ്ജിനെ ഓര്‍മ്മിപ്പിക്കുന്നു. ലജ്ജിക്കേണ്ടത് നിങ്ങളാണ്.ഞങ്ങളല്ല.- ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

സ്ത്രീ വിരുദ്ധതയ്ക്കും രാഷ്ട്രീയാശ്ലീലങ്ങള്‍ ക്കുമെതിരെ ദിവസവും രാവിലെ പ്രതികരിക്കേണ്ടി വരുന്ന ഗതികേടാണ് ഗതികേട്. ലജ്ജിക്കേണ്ടത് നിങ്ങളാണ്, ഞങ്ങളല്ല.

സ.വിജയരാഘവന്‍ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പു കാലത്തു തന്നെ ഇമ്മാതിരി പണികള്‍ കൊടുത്തതിലല്ല വിഷമം. നിങ്ങളുടെയൊക്കെ ഉള്ളിലിരിപ്പ് ഓര്‍ത്താണ്. നിങ്ങള്‍ ഇന്നലെ പറഞ്ഞ തരംതാണ തമാശ പി.സി.ജോര്‍ജ്ജിനെ ഓര്‍മ്മിപ്പിക്കുന്നു. ലജ്ജിക്കേണ്ടത് നിങ്ങളാണ്.ഞങ്ങളല്ല.

പ്രതികരിക്ക്, പ്രതികരിക്ക് എന്ന് പിന്നാലെ നടന്നു പറയുന്ന ഊളകളോടാണ് അടുത്തു പറയാന്‍ പോകുന്നത്. ആണാണെന്നു പറഞ്ഞു ഞെളിഞ്ഞു നടക്കുന്ന നിങ്ങടെയെല്ലാം ഉള്ളിലിരിപ്പ് ഇതു തന്നെയാണ്. ഇതിനു പിന്നാലെ നടന്ന് പ്രതികരിക്കാന്‍ സൗകര്യപ്പെടില്ല. പ്രതികരിക്ക് എന്നു പറയുന്നവനെ ആ നിമിഷം അടിച്ചു പുറത്തു കളയും. വേറെ ജോലികളുണ്ട്. ലജ്ജിക്കേണ്ടത് നിങ്ങളാണ് ഞങ്ങളല്ല,.



from mangalam.com https://ift.tt/2JZ0LJR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages