ചെന്നൈ: ഐപിഎല്ലിലെ 18-ാമത്തെ മത്സരത്തിനിറങ്ങുന്ന പഞ്ചാബ് കിങ്‌സ് ഇലവന്റെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും നായകന്മാരാരിലാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രവിചന്ദ്രന്‍ അശ്വിനും എംഎസ് ധോണിയും നേര്‍ക്കുനേര്‍ വരുന്ന മത്സരത്തില്‍ നായക തന്ത്രങ്ങളാണ് ഇന്ന് ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തില്‍ വിരുന്നൊരുക്കുക. ഒടുവിലത്തെ വിവരം അനുസരിച്ച് 16 ഓവര്‍ പിന്നിടുമ്പോള്‍ ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെന്ന നിലയിലാണ്. 10 റണ്‍സുമായി അമ്പാട്ടി റായിഡുവും ആറു റണ്‍സുമായി ധോണിയുമാണ് ക്രീസില്‍.
ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച വാട്‌സണിന്റെയും ഫാഫ് ഡു പ്ലെസിസിന്റെയും ഓപ്പണിങ് കൂട്ടുകെട്ട് 55 റണ്‍സില്‍ എത്തിയപ്പോഴാണ് അശ്വിന്‍ പൊളിച്ചത്.
24 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 26 റണ്‍സെടുത്ത വാട്‌സണിന്റെ വിക്കറ്റാണ് ആദ്യം വീണത്. പിന്നാലെ ഡുപ്ലെസിസും റെയ്‌നും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമം നടത്തുന്നതിനിടെ 98 ല്‍ എത്തിയപ്പോള്‍ വീണ്ടും അശ്വിന്റെ തന്ത്രം ഡുപ്ലെസിയെ വീഴ്ത്തി. 38 പന്തില്‍ രണ്ട് ബൗണ്ടറിയും നാല് സിക്‌സും സഹിതം 54 റണ്‍സായിരുന്നു ഡുപ്ലെസിയിയുടെ സമ്പാദ്യം. അശ്വിന്റെ തൊട്ടടുത്ത പന്തില്‍ തന്നെ 17 റണ്‍സുമായി റെയ്‌നയും മടങ്ങി. അശ്വിന്‍ നാല് ഓവറില്‍ 23 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇരു ടീമുകളും നാലു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റാണ്. ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്ന ടീം പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തും.
from mangalam.com http://bit.ly/2uUwSjr
via IFTTT
No comments:
Post a Comment