സുഡാന്‍ പ്രതിരോധ മന്ത്രി അവാദ് ഐബണ്‍ ഔഫ് രാജിവച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 13, 2019

സുഡാന്‍ പ്രതിരോധ മന്ത്രി അവാദ് ഐബണ്‍ ഔഫ് രാജിവച്ചു

ഖര്‍തൗം: സുഡാന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബഷിറിനെ അട്ടിമറിച്ച പട്ടാള മേധാവിയും പ്രതിരോധമന്ത്രിയുമായ അവാദ് ഐബണ്‍ ഔഫ് രാജിവച്ചു. രാജിക്കാര്യം സര്‍ക്കാര്‍ ടെലിവിഷനിലൂടെ ഔഫ് തന്നെയാണ് വെളിപ്പെടുത്തിയത്. തന്റെ പിന്‍ഗാമിയായ ലഫ്.ജനറല്‍ അബ്‌ദെല്‍ ഫത്ത അബ്‌ദെല്‍റഹ്മാന്‍ ബൂര്‍ഹാനെ നിര്‍ദേശിക്കുകയും ചെയ്തു.

അല്‍ ബഷീറിനെ അട്ടിമറിച്ചവര്‍ക്ക് അദ്ദേഹവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പ്രതിഷേധവുമായി ജനം തെരുവില്‍ തുടരുന്ന സാഹചര്യത്തിലാണ് രാജി. പ്രസിഡന്റിനെ പുറത്താക്കി ട്രാന്‍സിഷണല്‍ കൗണ്‍സില്‍ ഭരണം പിടിച്ചെടുത്തിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞ നടക്കുന്ന തെരഞ്ഞെടുപ്പ് വരെ ഭരണം തുടരുമെന്നാണ് കൗണ്‍സില്‍ അറിയിച്ചിരിക്കുന്നത്.

ദര്‍ഫര്‍ കൂട്ടക്കൊലയില്‍ അവാദ് ഐബണ്‍ ഔഫിന് ബന്ധമുണ്ടെന്ന് കാണിച്ച് ജനകീയ പ്രതിഷേധം തെരുവില്‍ തുടരുകയാണ്. മനുഷ്യവര്‍ഗത്തിനെതിരായ കുറ്റകൃത്യങ്ങളുടെ പേരില്‍ രാജ്യാന്തര ക്രിമിനല്‍ കോടതിക്ക് കൈമാറേണ്ട അല്‍ ബഷീറിനെ സംരക്ഷിക്കുന്നത് അവാദ് ഐബണ്‍ ആണെന്ന് ജനക്കൂട്ടം ആരോപിക്കുന്നു.

അതേസമ്യം, 75കാരനായ അല്‍ ബഷീറിനെ ഹേഗിലെ രാജ്യാന്തര ക്രിമിനല്‍ കോടതിക്ക് കൈമാറില്ലെന്ന് മറ്റൊരു മുതിര്‍ന്ന ജനറല്‍ ഒമര്‍ സീയിന്‍ അബെദീന്‍ പറഞ്ഞു. അദ്ദേഹത്തെ കൈമാറിയാല്‍ സുഡാനു മേല്‍ മോശമായ പാട് ആയിരിക്കുമെന്നും ജനറല്‍ ഒമര്‍ പറയുന്നു.

വ്യാഴാഴ്ചയാണ് അല്‍ ബഷീറിനെ സൈന്യം പ്രസിഡന്റ് സ്ഥാനത്തുനിന്ന് താഴെയിറക്കിയത്. തുടര്‍ന്ന് അവാദ് ഭരണം ഏറ്റെടുക്കുകയായിരുന്നു. ഒരു ദിവസത്തെ ഭരണത്തിനു ശേഷമാണ് അദ്ദേഹവും പടിയിറങ്ങുന്നത്. ഫെബ്രുവരി മുതല്‍ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.



from mangalam.com http://bit.ly/2UfUlpw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages