ന്യൂഡൽഹി: മുസ്ലീം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന റിട്ട് ഹർജിയിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിനും വഖഫ് ബോർഡിനും മുസ്ലീം വ്യക്തി നിയമ ബോർഡിനും നോട്ടീസയച്ചു. ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് ഹർജി പരിഗണിച്ചത്. ശബരിമല വിധി നിലനിൽക്കുന്നതു കൊണ്ട് മാത്രമാണ് ഈ ഹർജി പരിഗണിക്കുന്നതെന്ന് ജസ്റ്റിസ് ബോബ്ഡെ അറിയിച്ചു. നിങ്ങളെ തുല്യരായി പരിഗണിക്കണമെന്ന് മറ്റൊരാളോട് നിങ്ങൾക്ക് പറയാൻ സാധിക്കുമോ എന്ന് ഹർജി പരിഗണിക്കവെകോടതി ചോദിച്ചു. ഒരു രാഷ്ട്രം എല്ലാ പൗരന്മാരേയും തുല്യരായി കാണേണ്ടതുണ്ട്. തുല്യതയ്ക്കുള്ള അവകാശം രാഷ്ട്രത്തിന് നിഷേധിക്കാനാവില്ല. എന്നാൽ മോസ്കോ, ക്ഷേത്രമോ, ക്രിസ്ത്യൻ പള്ളിയോ ഒരു രാഷ്ടമാണോ എന്ന് ചോദിച്ച കോടതി ഒരാൾ അയാളുടെ വീട്ടിൽ നിങ്ങളെ പ്രവേശിപ്പിക്കാതിരുന്നാൽ പോലീസ് ഇടപെടൽ സാധ്യമാണോ എന്നും ചോദിച്ചു. പൂണെ സ്വദേശികളായ ദമ്പതിമാരാണ് ഹർജി നൽകിയത്. പൂണെയിലെ മുഹമ്മദീയ ജുമാ മസ്ജിദിൽ പ്രവേശനം നിഷേധിക്കുപ്പെട്ടുവെന്ന് കാട്ടിയാണ് ഹർജി. സുന്നി പള്ളികൡ പ്രാർഥനകൾക്കായി സ്ത്രീകളെ ഒരിക്കലും പ്രവേശിപ്പിക്കാറില്ലെന്നും ഇത് വേർതിരിവാണെന്നും ഹർജിയിൽ പറയുന്നു. content highlights:SC Issues Notice On Petition Seeking Womens Right To Pray In Mosques Along With Men
from mathrubhumi.latestnews.rssfeed http://bit.ly/2IA9AYd
via
IFTTT
No comments:
Post a Comment