അമിത് ഷാ പറയും പോലല്ല, സഹിഷ്ണുതയും ആത്മവിശ്വാസവും ഉള്ളവരാണ് കേരള ജനത- രാഹുല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 16, 2019

അമിത് ഷാ പറയും പോലല്ല, സഹിഷ്ണുതയും ആത്മവിശ്വാസവും ഉള്ളവരാണ് കേരള ജനത- രാഹുല്‍

പത്തനാപുരം: ഏറ്റവും ഹൃദയവിശാലതയുള്ളവരും ആത്മവിശ്വാസമുള്ളവരുമാണ് കേരളത്തിലെ ജനതയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തുല്യമായ ഒരു ബന്ധത്തിന്റെ ഉദാഹരമാണ് കേരളം ലോകത്തോട് പറയുന്നത്. ഇത് മറ്റു രാജ്യങ്ങൾക്കും നാട്ടുകാർക്കും മാതൃകയാണെന്നും രാഹുൽ പറഞ്ഞു. പത്തനാപുരത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതമെന്ന് പറയുന്നത് നിരവധി ആശയങ്ങളാണ്. ബിജെപിയും ആർഎസ്എസും ഇന്ന് അവരുടേതല്ലാത്ത എല്ലാ ശബ്ദങ്ങളേയും അടിച്ചമർത്തുന്നു. ഒരു വ്യക്തിയും ഒരു ആശയവുമാണ് ഈ രാജ്യം ഭരിക്കേണ്ടതെന്ന് കോൺഗ്രസ് വിശ്വസിക്കുന്നില്ല. രാഹുൽ ഗാന്ധി എത്തുന്ന പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്കൂൾ ഗ്രൗണ്ടിൽ നിന്നുള്ള ദൃശ്യങ്ങൾ.ഫോട്ടോ: അജിത് പനച്ചിക്കൽ ഞങ്ങളുടെ ആശയങ്ങളോട് യോജിക്കുന്നില്ലെങ്കിൽ നിങ്ങളെ തകർത്തുകളയുമെന്നാണ് ബിജെപി പറയുന്നത്. അത് കൊണ്ടാണ് കോൺഗ്രസിനെ രാജ്യത്ത് നിന്ന് തുടച്ച് നീക്കുമെന്ന് പ്രധാനമന്ത്രി പറയുന്നത്. എന്നാൽ ഞങ്ങൾ പറയുന്നത് നിങ്ങളെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുമെന്ന് മാത്രമാണ്. നിങ്ങളെ അക്രമിക്കില്ല. സ്നേഹത്തിന്റെയും അഹിംസയുടേയും ഭാഷയിൽ നിങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെടുത്തും. ഏതെങ്കിലും ഒരു പ്രത്യേക ആശയത്തേക്കാളും ഞങ്ങൾക്ക് വലുത് ഇവിടെയുള്ള ഓരോ വ്യക്തിയുടേയും ആശയങ്ങളും സൗന്ദര്യവും ഉൾക്കൊള്ളുക എന്നതാണ്. ഇത് എന്റെ രാജ്യമാണെന്ന് ഇവിടെയുള്ള ഓരോ വ്യക്തിക്കും തോന്നണം. അതിന് ഭാഷയും മതവും സംസ്കാരവും തടസ്സമാകരുത്. കേരളത്തിൽ നിന്ന് ഞാൻ മത്സരിക്കുന്നത് അതിനോടൊപ്പം നിൽക്കുന്നതിനാലാണ്. പത്തനാപുരത്ത് തിരഞ്ഞെടുപ്പ് യോഗത്തിനെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി: ഫോട്ടോ: അജിത് പനച്ചിക്കൽ കശുവണ്ടി തൊഴിലാളികൾക്ക് വേണ്ടി ഒന്നും മോദി സർക്കാർ ചെയ്തില്ല. അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ എപ്പോഴെങ്കിലും മോദി ശ്രമിച്ചിട്ടുണ്ടോ. ഈ രാജ്യത്തെ ജനങ്ങളോട് പറഞ്ഞ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെങ്കിലും അനിൽ അംബാനിക്ക് നൽകിയ വാഗ്ദാനം മോദി പാലിച്ചിട്ടുണ്ട്. നരേന്ദ്ര മോദി തന്റെ അതിസമ്പന്നരായ 15 സുഹൃത്തുക്കൾക്ക് കോടികൾ നൽകിയെങ്കിൽ അതേ കോടികൾ ഈ രാജ്യത്തെ പാവപ്പെട്ട നൽകാൻ സാധിക്കുമെന്ന ആശയം ഞങ്ങൾക്കുണ്ട്. ന്യായ് പദ്ധതി പ്രകാരം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലാണ് പണം നിക്ഷേപിക്കുക. പുരുഷൻമാരേക്കാൾ ദീർഘവീക്ഷണത്തോടെയാണ് സ്ത്രീകൾക്ക് പണം ചിലവാക്കാൻ സാധിക്കുകയെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു. കൊല്ലത്തേയും മാവേലിക്കരയിലേയും യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥമാണ് രാഹുൽ പത്തനാപുരത്ത് എത്തിയത്. ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തിയ രാഹുൽ രാവിലെ 10.20 ഓടെയാണ് പത്തനാപുരത്ത് എത്തിയത്. Content Highlights:rahul gandhi in pathanapuram-udf election campaign


from mathrubhumi.latestnews.rssfeed http://bit.ly/2Gq10dl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages