പ്രണയാഭ്യര്‍ത്ഥന നിരസിച്ചപ്പോള്‍ ആസിഡ് ആക്രമണം നടത്തി; എല്ലാം അവസാനിച്ചെന്ന് കരുതിയടുത്ത് നിന്നും അവള്‍ പൊരുതി കയറി; ഒടുവില്‍ സ്വയം മറന്ന് അവളുടെ നൃത്തവും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

പ്രണയാഭ്യര്‍ത്ഥന നിരസിച്ചപ്പോള്‍ ആസിഡ് ആക്രമണം നടത്തി; എല്ലാം അവസാനിച്ചെന്ന് കരുതിയടുത്ത് നിന്നും അവള്‍ പൊരുതി കയറി; ഒടുവില്‍ സ്വയം മറന്ന് അവളുടെ നൃത്തവും

പ്രണയാഭ്യര്‍ഥന നിരസ്സിച്ചതു കാരണം ആസിഡ് അക്രമണത്തിനു ഇരയായ പെണ്‍കുട്ടിയാണ് ലക്ഷ്മി അഗര്‍വാള്‍. മുപ്പത്തിരണ്ടുകാരന്റെ പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ പതിനാറാം വയസ്സിലാണു ലക്ഷ്മി ആസിഡ് അക്രമണത്തിന് ഇരയാകുന്നത്. മുഖത്ത് ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി മരണത്തോടു മല്ലിട്ടാണ് ജീവിതത്തിലേക്കു തിരികെ വന്നത്.

ആസിഡ് ആക്രമണത്തിനും തീകൊളുത്തലിനും വിധേയരായ 300പേരെ പുനരധിവസിപ്പിച്ച കൂട്ടായ്മയുടെ അമരകാരിയാണ് ഇന്ന് ലക്ഷ്മി. ലക്ഷ്മിയുടെ പ്രവര്‍ത്തനങ്ങളിലൂടെ ആസിഡ് വില്‍പനയില്‍ നിയന്ത്രണം കൊണ്ടുവരാനും സാധിച്ചു. യു.എസ് ഭരണകൂടം നല്‍കുന്ന രാജ്യാന്തര വനിതാധീരതാ അവാര്‍ഡ് ജേതാവാണ് ലക്ഷ്മി. നിലവില്‍ ആസിഡ് ആക്രമണങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ലക്ഷ്മി.

ലക്ഷ്മിയുടെ പുതിയ ഡാന്‍സിങ് വിഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. 'ബാഗി' എന്ന ചിത്രത്തിലെ 'ഛംഛം' എന്ന ഗാനത്തിനാണു ലക്ഷ്മിയുടെ ഡാന്‍സ്. ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം പ്രമേയമാക്കി മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രം 'ഛാപാക്' അണിയറയില്‍ ഒരുങ്ങുമ്പോഴാണ് ലക്ഷ്മിയുടെ ഡാന്‍സിങ് വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ദീപിക പദുക്കോണാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ദീപിക പങ്കുവച്ചത് ബോളിവുഡില്‍ വൈറലായിരുന്നു.



from mangalam.com https://ift.tt/2UhFgJ2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages