രമ്യ ഹരിദാസിനെതിരെ എ. വിജയരാഘവൻ നടത്തിയ പരാമർശം സ്ത്രീവിരുദ്ധവും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിന് നിരക്കാത്തതുമാണെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി ഇളയിടം. "രമ്യ ഹരിദാസിനെതിരെ എ. വിജയരാഘവൻ നടത്തിയ പരാമർശം സ്ത്രീവിരുദ്ധവും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിന് നിരക്കാത്തതുമാണ്. സ്ത്രീയെ കേവല ശരീരമായി കാണുന്ന പൊതുബോധത്തിന്റെ പ്രകാശനമാണത്. നിശ്ചയമായും തിരുത്തപ്പെടണം",അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ആലത്തൂരിലെ സ്ഥാനാർഥി പെൺകുട്ടി, അവർ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു. പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാൻവയ്യ, അത് പോയിട്ടുണ്ട് എന്നായിരുന്നു വിജയരാഘവന്റെ വാക്കുകൾ. പൊന്നാനിയിൽ പി.വി. അൻവറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എൽ.ഡി.എഫ്. കൺവെൻഷനിലായിരുന്നു ഇത്തരത്തിൽ വിജയരാഘവൻ സംസാരിച്ചത്. ഇടതുപക്ഷ മുന്നണി കടുത്ത വിയോജിപ്പാണ് വിജയരാഘവന്റെ പ്രസ്താവനക്കെതിരേ രേഖപ്പെടുത്തിയത്. എ വിജയരാഘവന്റെ പ്രസ്താവന അനവസരത്തിലുള്ളതും യുഡിഎഫിനാണ് മേൽക്കൈ ഉണ്ടാക്കി കൊടുത്തതെന്നും എൽഡിഎഫിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. content highlights:Sunil P Ilayidom on Vijayaraghavan Post
from mathrubhumi.latestnews.rssfeed https://ift.tt/2UoLoOR
via
IFTTT
No comments:
Post a Comment