അട്ടപ്പാടി: കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച ആദിവാസി യുവാവിനെ അഞ്ചുകിലോമീറ്ററോളം ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു. പാലക്കാട് അട്ടപ്പാടിയിലെ പുതൂര്‍ പഞ്ചായത്തിലെ ഗലസി ഊരില്‍ വെള്ളിയുടെ മകന്‍ മുരുകനാണ് കൊല്ലപ്പെട്ടത്. വാഹനസൗകര്യമില്ലാത്തതിനാലാണ് മൃതദേഹം ചുമന്ന് ആശുപത്രിയിലെത്തിച്ചത്.
വെള്ളിയാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു സംഭവമുണ്ടായത്. മുരുകന്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം പോകുമ്പോള്‍ പാന്തളക്കടവില്ഡ വെച്ച് ഒറ്റയാന്റെ മുന്നില്‍ പെടുകയായിരുന്നു. മുന്നില്‍ നടന്ന കൃഷ്ണനെ ആദ്യം ആക്രമിച്ചെങ്കിലും ബാഗും മുണ്ടും ഉപേക്ഷിച്ച് ഇയാള്‍ രക്ഷപെടുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മാതന്‍ ഓടി രക്ഷപെടുകയായിരുന്നു. ഇതിനിടെ പരിക്കേറ്റിരുന്നു. എന്നാല്‍ മുരുകന്‍ രക്ഷപെടാന്‍ സാധിക്കാതെ വരികയായിരുന്നു.
വെള്ളിയാഴ്ച്ച പുലര്‍ച്ചെ മരണം സംഭവിച്ചെങ്കിലും വാഹനസൗകര്യമില്ലാത്തതിനാല്‍ ഉച്ചകഴിഞ്ഞാണ് അഗളിയില്‍ മൃതദേഹം എത്തിക്കാനായത്. തുണിയില്‍ പൊതിഞ്ഞ് മരക്കമ്പുകളില്‍ കെട്ടി നാലുപേര്‍ ചുമന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. വനത്തിലൂടെയുള്ള ഒറ്റയടി നടപ്പാത മാത്രമാണ് ഊരില്‍ നിന്നുമുള്ളത്.
ഊരില്‍ നിന്നും കടുകുമണ്ണവരെ മൃതദേഹം ചുമന്നെത്തിച്ചു. പിന്നീട് ജീപ്പിലും തുടര്‍ന്ന് ആനവായില്‍ കാത്തുനിന്ന ആരോഗ്യവകുപ്പിന്റെ ആംബുലന്‍സിലുമായാണ് മൃതദേഹം അഗളിയില്‍ എത്തിച്ചത്.
വെള്ളിയാഴ്ച വൈകിട്ടുതന്നെ പോസ്റ്റുമോര്‍ട്ടം നടത്തിയെങ്കിലും രാത്രിയായതിനാല്‍ ഗതാഗതസൗകര്യമില്ലാത്ത കാട്ടുപാതയിലൂടെ മൃതദേഹം തിരികെ കൊണ്ടുപോകുന്നത് സുരക്ഷിതമല്ലാത്തതിനാല്‍ മൃതദേഹം ശനിയാഴ്ചമാത്രമാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക.
from mangalam.com http://bit.ly/2IuVOH9
via IFTTT
No comments:
Post a Comment