അമരാവതി: വോട്ട് ചെയ്യാനെത്തിയ സ്ഥാനാർഥി വോട്ടിങ് യന്ത്രം നിലത്തെറിഞ്ഞ് തകർത്തു. ആന്ധ്രാപ്രദേശിലെ ഗുണ്ടകൽ നിയോജകമണ്ഡലത്തിൽ ഗുട്ടിയിലെ പോളിങ് സ്റ്റേഷനിലായിരുന്നു സംഭവം. വോട്ടിങ് യന്ത്രം തകർത്ത ജനസേന പാർട്ടി സ്ഥാനാർഥി മധുസൂദൻ ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ ഗുട്ടിയിലെ പോളിങ് സ്റ്റേഷനിൽ വോട്ട് ചെയ്യാനെത്തിയ അദ്ദേഹം വോട്ടിങ് യന്ത്രത്തിൽ നിയമസഭാ, ലോക്സഭാ മണ്ഡലങ്ങളുടെ പേരുകൾ വ്യക്തമായി പ്രദർശിപ്പിച്ചില്ലെന്ന് ആരോപിച്ചാണ് തർക്കമുണ്ടാക്കിയത്. പോളിങ് ഉദ്യോഗസ്ഥരുമായി കലഹിച്ച മധുസൂദൻ ഗുപ്ത ഇതിനിടെ വോട്ടിങ് യന്ത്രം മേശയിൽനിന്നെടുത്ത് തറയിലെറിയുകയായിരുന്നു. ഇതോടെ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥാനാർഥിയെ അറസ്റ്റ് ചെയ്തു. വോട്ടിങ് യന്ത്രം തകർത്തതോടെ ഗുട്ടി പോളിങ് സ്റ്റേഷനിലെ വോട്ടെടുപ്പും മുടങ്ങി. വ്യാഴാഴ്ച ലോക്സഭ തിരഞ്ഞെടുപ്പിലെയും നിയമസഭ തിരഞ്ഞെടുപ്പിലെയും വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് ആന്ധ്രപ്രദേശ്. #WATCH Jana Sena MLA candidate Madhusudhan Gupta smashes an Electronic Voting Machine (EVM) at a polling booth in Gooty, in Anantapur district. He has been arrested by police. #AndhraPradesh pic.twitter.com/VoAFNdA6Jo — ANI (@ANI) April 11, 2019 Content Highlights:janasena party candidate threw evm voting machine in andhra pradesh
from mathrubhumi.latestnews.rssfeed http://bit.ly/2U9ZVKd
via
IFTTT
No comments:
Post a Comment