ഓഹരി വിപണിയില്‍ നേട്ടമില്ലാതെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 11, 2019

ഓഹരി വിപണിയില്‍ നേട്ടമില്ലാതെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ കാര്യമായ നേട്ടമില്ല. സെൻസെക്സ് 8 പോയന്റ് താഴ്ന്ന് 38576ലും നിഫ്റ്റി 2പോയന്റ് നഷ്ടത്തിൽ 11582ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 419 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 296 ഓഹരികൾ നഷ്ടത്തിലുമാണ്. ബാങ്ക്, ഐടി, ലോഹം, ഫാർമ എന്നീ സെക്ടറുകളിലെ ഓഹരികളാണ് നഷ്ടത്തിൽ. അതേസമയം, ഊർജം, ഇൻഫ്ര, എഫ്എംസിജി വിഭാഗങ്ങളിലെ ഓഹരികള് നേട്ടത്തിലുമാണ്. ഐഒസി, വിപ്രോ, ബിപിസിഎൽ, എച്ചപിസിഎൽ, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥൻ യുണിലിവർ, ഇന്ത്യബുൾസ് ഹൗസിങ്, ഏഷ്യൻ പെയിന്റ്സ്, യെസ് ബാങ്ക്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. സൺ ഫാർമ, വേദാന്ത, ഇൻഫോസിസ്, അദാനി പോർട്സ്, സിപ്ല, ഹിൻഡാൽകോ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed http://bit.ly/2YZRy7P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages