ബിജെപിയും നിതീഷ്‌കുമാറിന് മടുത്തു ; ആറു മാസത്തിനിടെ തിരിച്ചുവരാന്‍ ശ്രമിച്ചത് അഞ്ചുതവണ ; വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ തള്ളിയെന്ന് ലാലു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

ബിജെപിയും നിതീഷ്‌കുമാറിന് മടുത്തു ; ആറു മാസത്തിനിടെ തിരിച്ചുവരാന്‍ ശ്രമിച്ചത് അഞ്ചുതവണ ; വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ തള്ളിയെന്ന് ലാലു

ന്യൂഡല്‍ഹി: ബിജെപിയ്‌ക്കെതിരേ ബിഹാറില്‍ വന്‍ വിജയം നേടിയ ശേഷം രണ്ടു വര്‍ഷം തികയും മുമ്പ് കാലുമാറിയ ബീഹാര്‍ മുഖ്യമന്ത്രി നിതീഷിന്റെ ജെഡിയു മഹാഗദ്ബന്ധനിലേക്ക് തിരിച്ചു വരാന്‍ അഞ്ചു തവണ ശ്രമം നടത്തിയെന്ന് ആര്‍ജെഡി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. എന്നാല്‍ നിതീഷിലുള്ള വിശ്വാസം പൂര്‍ണ്ണമായും തകര്‍ന്നതിനാല്‍ എല്ലാം നിഷേധിച്ചെന്നും ലാലു പറഞ്ഞു.

പുതിയതായി ഇറങ്ങാനിരിക്കുന്ന പുസ്തകത്തിലാണ് ലാലുവിന്റെ വെളിപ്പെടുത്തല്‍. ബിജെപിയില്‍ എത്തി ആറു മാസം തികയും മുമ്പായിരുന്നു നിതീഷ് മഹാഗദ്ബന്ധന്റെ ഭാഗഭാക്കാകണമെന്ന് ആവശ്യപ്പെട്ട് ആളെ അയച്ചത്. ഒപ്പം നിന്ന കക്ഷികളെയെല്ലാം പ്രതിസന്ധിയിലാക്കി മഹാഗദ്ബന്ധനില്‍ നിന്നും ബിജെപി പാളയത്തിലേക്ക് ചേക്കേറിയ നിതീഷ്‌കുമാര്‍ ജെഡി (യു) ഉപാദ്ധ്യക്ഷനും തന്റെ ഏറ്റവും വലിയ വിശ്വസ്തനുമായ പ്രശാന്ത് കിഷോറിനെ അഞ്ചു തവണയാണ് തന്റെ അരികിലേക്ക് അയച്ചതെന്നും ലാലു പറയുന്നു. മതേതര സഖ്യത്തിന്റെ ഭാഗമായിരിക്കാനുള്ള നിതീഷിന്റെ ആഗ്രഹം നിര്‍വ്യാജമെന്ന് വിശ്വസിപ്പിക്കാന്‍ അനേകം ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍ ബിജെപിയ്ക്ക് എതിരായുള്ള വികാരം ഇന്ത്യ മുഴുവന്‍ പടരുമ്പോള്‍ കിഷോറിന്റെ വാഗ്ദാനം സ്വീകരിച്ചാല്‍ സഖ്യത്തിലെ മറ്റു കക്ഷികള്‍ ശക്തമായി പ്രതികരിക്കാന്‍ ഇടയാകുമെന്നും ലാലു കിഷോറിനോട് പറഞ്ഞു.

നിതീഷിനോട് തനിക്ക് ഒരു നീരസവും ഇല്ലെങ്കിലും അദ്ദേഹത്തിലുള്ള വിശ്വാസം പൂര്‍ണ്ണമായും നഷ്ടമായി. 2015 ല്‍ സഖ്യം രൂപീകരിക്കുമ്പോള്‍ ആള്‍ക്കാര്‍ തനിക്ക് വോട്ടു ചെയ്യുമോ എന്ന കാര്യത്തില്‍ ഒരുറപ്പും ഇല്ലായിരുന്നു. എന്നാല്‍ സ്ഥിതി ഇപ്പോള്‍ അതല്ല. രൂപാ പബ്‌ളിക്കേഷന്‍ പുറത്തിറക്കുന്ന നളിന്‍ വര്‍മ്മയുമായി ചേര്‍ന്ന് ലാലു എഴുതിയ 'ഗോപാല്‍ ഗഞ്ച് ടൂ റെയ്‌സീന: മൈ പൊളിറ്റിക്കല്‍ ജേര്‍ണി' എന്ന പുസ്തകത്തിലാണ് ലാലു ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

അതേസമയം നിതീഷ് മഹാഗദ്ബന്ധനിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിച്ചെന്ന് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ജെഡിയു സെക്രട്ടറി ജനറല്‍ കെ സി ത്യാഗി തള്ളിയിട്ടുണ്ട്. തനിച്ച് നില്‍ക്കാന്‍ ശേഷിയുള്ള പാര്‍ട്ടിയാണ് ജെഡിയു എന്നും നിതീഷ്‌കുമാര്‍ ആര്‍ജെഡിയിലേക്ക് തിരിച്ചുപോകാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും ത്യാഗി പറഞ്ഞു. അത്തരം ഒരു നീക്കം ആദ്യം ചര്‍ച്ച ചെയ്യുക പാര്‍ട്ടിയ്ക്കുള്ളില്‍ ആയിരിക്കുമെന്നും വ്യക്തമാക്കി. 2017 ലായിരുന്നു ആര്‍ജെഡിയുമായി ജെഡിയു തെറ്റിപ്പിരിഞ്ഞത്. ലാലുവിന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് ത്യാഗിയും പറഞ്ഞത്.

പ്രശാന്ത് കിഷോര്‍ ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണ്. ഒന്നും താന്‍ സ്ഥിരീകരിക്കുകയോ പറയുകയോ ഇല്ലെന്നും മാധ്യമങ്ങള്‍ക്ക് ഇഷ്ടമുള്ളത് എഴുതിക്കൊള്ളാനുമാണ് പ്രശാന്ത് കിഷോര്‍ പറഞ്ഞത്. ലാലുവിന്റെ പ്രസ്താവനയെ ഉപമുഖ്യമന്ത്രി സി എം സുശീല്‍ മോഡിയും തള്ളിയിട്ടുണ്ട്. ലാലു കെട്ടിച്ചമച്ച ആരോപണമെന്നാണ് സുശീല്‍ മോഡിയും പറയുന്നത്.



from mangalam.com http://bit.ly/2K8261a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages