കോടീശ്വരനായിയെന്ന് സ്വയം വിശ്വസിപ്പിക്കാന്‍ ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച ആഫ്രിക്കന്‍ വ്യവസായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 7, 2019

കോടീശ്വരനായിയെന്ന് സ്വയം വിശ്വസിപ്പിക്കാന്‍ ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച ആഫ്രിക്കന്‍ വ്യവസായി

ഐവറി കോസ്റ്റ്: വെറുതെയൊന്ന് കാണാൻ വേണ്ടി മാത്രം സ്വന്തം അക്കൗണ്ടിൽ നിന്ന് പത്ത് മില്യൺ ഡോളർ(69.2 കോടി രൂപ) പിൻവലിച്ച് ഒരു ശതകോടീശ്വരൻ. അക്കങ്ങളിൽ മാത്രമല്ല താനത്രയും കാശിന് ഉടമയായിയെന്ന് സ്വയം ഉറപ്പുവരുത്താൻ വേണ്ടി ബാങ്കിൽ നിന്ന് ഇത്രയും തുക ഒന്നിച്ച് പിൻവലിച്ചത് ആഫ്രിക്കയിലെ ഏറ്റവും വലിയ ധനികനായ ആലികോ ദാൻഗോട്ടാണ്. ഇബ്രാഹിം ഫോറത്തിന് നൽകിയ അഭിമുഖത്തിലാണ് ദാൻഗോട്ട് ഇക്കാര്യം അറിയിച്ചത്. ആഫ്രിക്ക അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളെ കുറിച്ചും അതിജീവിക്കേണ്ട ഉപാധികളെ കുറിച്ചും രാഷ്ട്രീയ-വ്യവസായ പ്രമുഖരെ ഉൾപ്പെടുത്തി എല്ലാ കൊല്ലവും സംഘടിക്കുന്ന ചർച്ചാ പരിപാടിയാണ് ഇബ്രാഹിം ഫോറം. ഇതിൽ പങ്കെടുക്കുന്നതിനിടെയാണ്നൈജീരിയക്കാരനായ ദാൻഗോട്ട് രസകരമായ ഈ സംഗതി പങ്കുവെച്ചത്. ആദ്യമായി കോടീശ്വരനാകുമ്പോൾ, അത് ജീവിതത്തിലെ പ്രധാന സംഗതിയാണ്. പക്ഷെ അതിന് ശേഷം നേടുന്നത് വെറും അക്കങ്ങൾ മാത്രമാണ്. ആഫ്രിക്കയിലെ വ്യവസായ ഭീമനായ ദാൻഗോട്ട് പറയുന്നു. ബാങ്കിൽ നിന്ന് പണം പിൻവലിച്ച് കാറിൽ നിറച്ച് കൊണ്ടു വന്ന് മുറിയിൽ നിരത്തി വെച്ച് നോക്കി കോടീശ്വരനായെന്ന് സ്വയം വിശ്വസിപ്പിച്ച ശേഷം അടുത്ത ദിവസം ബാങ്കിൽ തന്നെ തിരികെയെത്തിച്ചുവെന്നും ദാൻഗോട്ട് കൂട്ടിച്ചേർത്തു. വിജയത്തിന്റെ പാതയിൽ ആദ്യത്തെ നേട്ടം ഉണ്ടായിക്കഴിഞ്ഞാൽ അതോടെ അവസാനിപ്പിക്കേണ്ടതല്ല പ്രയത്നമെന്നും ദാൻഗോട്ട് നവവ്യവയായസംരംഭകർക്ക്ഉപദേശം നൽകി. വ്യവസായത്തിൽ ഉയർച്ച താഴ്ചകൾ സ്വാഭാവികമാണെന്നും ദാൻഗോട്ട് പറഞ്ഞു. രാജ്യത്ത് നിലവിലെ രീതികളും ഭരണസംവിധാനത്തിലെ പ്രശ്നങ്ങളും വ്യവസായികവികസനത്തിന്റെ വേഗത കുറയ്ക്കുന്നുവെന്നും ദാൻഗോട്ട് ഓർമിപ്പിച്ചു. Content Highlights: Africas Richest Man Withdrew $10 Million Just To Look At It, Aliko Dangote


from mathrubhumi.latestnews.rssfeed http://bit.ly/2FYrH7c
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages