ചെന്നൈ: കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ ആളൊഴിഞ്ഞ കസേരകളുടെ ചിത്രം പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകന് മർദ്ദനം. തമിഴ്നാട്ടിലെ വിരുധുനഗറിലെ തിരഞ്ഞെടുപ്പ് യോഗവേദിയിലാണ് കോൺഗ്രസ് പ്രവർത്തകർ മാധ്യമപ്രവർത്തകനായ ആർ.എം. മുത്തുരാജിനെ മർദ്ദിച്ചത്. ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു തമിഴ് ആഴ്ചപ്പതിപ്പിലെ ഫോട്ടോഗ്രാഫറാണ് മുത്തുരാജ്. തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്. അഴഗിരി ഉൾപ്പെടെ പങ്കെടുത്ത തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് മാധ്യമപ്രവർത്തകന് മർദ്ദനമേറ്റത്. പരിപാടി ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് മാധ്യമപ്രവർത്തകർ ചിത്രം പകർത്താൻ ശ്രമിച്ചത്. നേതാക്കളെത്തിയിട്ടും പരിപാടിയുടെ സദസ് ശുഷ്കമായിരുന്നു. നിരവധി കസേരകൾ ഒഴിഞ്ഞുകിടന്നു. ഇത് പകർത്താനായിരുന്നു മുത്തുരാജിന്റെ ശ്രമം. മാധ്യമപ്രവർത്തകൻ ചിത്രമെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കോൺഗ്രസ് പ്രവർത്തകർ ഇരച്ചെത്തുകയും മുത്തുരാജിനെ മർദ്ദിക്കുകയും ചെയ്തു. മുത്തുരാജിന്റെ ക്യാമറയും അക്രമിസംഘം പിടിച്ചുവാങ്ങി. സ്ഥലത്തുണ്ടായിരുന്ന മറ്റു മാധ്യമപ്രവർത്തകർ ചേർന്നാണ് ഇയാളെ രക്ഷപ്പെടുത്തിയത്.ഇതിനിടെ സമീപത്തുണ്ടായിരുന്ന മറ്റു ഫോട്ടോഗ്രാഫർമാർക്കും മർദ്ദനമേറ്റു. മാധ്യമപ്രവർത്തകനെ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് ബി.ജെ.പി. നേതാക്കൾ പ്രതികരിച്ചു. കോൺഗ്രസിന്റെ ഗുണ്ടകളാണ് മാധ്യമപ്രവർത്തകനെ മർദ്ദിച്ചതെന്നും ബി.ജെ.പി. ആരോപിച്ചു. #WATCH Tamil Nadu: Congress workers manhandle and thrash photojournalists who were allegedly clicking pictures of empty chairs at a public rally by the party in Virudhunagar. (06.04.2019) pic.twitter.com/epTiD9iLtK — ANI (@ANI) April 7, 2019 Content Highlights:congress workers beat up photo journalist in tamil nadu
from mathrubhumi.latestnews.rssfeed http://bit.ly/2UBcIth
via
IFTTT
No comments:
Post a Comment