കങ്കര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളും അതിര്‍ത്തി സംരക്ഷണ സേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഛത്തീസ് ഗഡിലെ കങ്കര്‍ ജില്ലയിലാണ് സംഭവം. ഛത്തീസ്ഗഡിലെ തന്നെ സുഖ്മയില്‍ നാല് മാവോയിസ്റ്റുകള്‍ മാര്‍ച്ച് 28ന് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കങ്കറിലെ ഏറ്റുമുട്ടല്‍.
പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടല്‍ സുരക്ഷാ സേനകള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. സംസ്ഥാന പോലീസും അര്‍ദ്ധ സൈനിക വിഭാഗവും സംസ്ഥാനത്ത് മാവോയിസ്റ്റ് വേട്ട ശക്തമാക്കിയിരിക്കുകയാണ്. ഛത്തീസ്ഗഡിലെ 11 മണ്ഡലങ്ങളിലേക്ക് മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ഏപ്രില്‍ 11, 18, 23 തീയതികളിലാണ് തിരഞ്ഞെടുപ്പ്.
from mangalam.com https://ift.tt/2FZkC7U
via IFTTT
No comments:
Post a Comment