കണ്ണൂര്‍: പ്രിയങ്കാ ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. പ്രിയങ്കയെ യുവതിയായി ചിത്രീകരിച്ച് കോണ്‍ഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ശ്രീധരന്‍പിള്ള പരിഹസിച്ചു. പ്രിയങ്കയ്ക്ക് 48 വയസുണ്ട്. എന്നിട്ടും അവരെ വിശേഷിപ്പിക്കാന്‍ യുവസുന്ദരി എന്ന വാക്കാണ് ഉപയോഗിക്കുന്നത്. അമ്മമാരും സഹോദരിമാരും ഇരിക്കുന്നതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഉത്തരേന്ത്യയില്‍ പ്രചരിപ്പിക്കുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. മണ്ഡലത്തിന്റെ പേര് വയനാട് എന്നാണെങ്കിലും അതിലെ നാല് മണ്ഡലങ്ങളും മലപ്പുറത്താണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. വയനാട് മണ്ഡലത്തിലെ മുസ്ലീഗ വോട്ടര്‍മാരുടെ സ്വാധീനം സൂചിപ്പിച്ചായിരുന്നു ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ദൈവം തന്ന കനകാവസരമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
from mangalam.com https://ift.tt/2FRv29p
via IFTTT
No comments:
Post a Comment