തൃശ്ശൂർ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച് തൃശ്ശൂരിലെ ബി.ജെ.പി. സ്ഥാനാർഥി സുരേഷ് ഗോപിയുടെ വിശദീകരണത്തിൽ എന്തുനടപടിയെടുക്കുമെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ലെന്ന് കളക്ടർ ടി.വി. അനുപമ. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായി ചർച്ചചെയ്ത് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപിയുടെ അയ്യൻ പരാമർശം വിവാദമായപ്പോഴാണ് വരണാധികാരിയായ കളക്ടർ ചട്ടലംഘനനോട്ടീസ് നൽകിയത്. പ്രഥമദൃഷ്ട്യാ ചട്ടലംഘനം നടന്നതായി ബോധ്യപ്പെട്ടതായും സുരേഷ് ഗോപിയുടെ വിശദീകരണം പരിശോധിച്ച് കലക്ടർ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നേരത്തേ വ്യക്തമാക്കിയിരുന്നു. Content Highlights:collector tv anupama ias response on suresh gopi election campaign issue
from mathrubhumi.latestnews.rssfeed http://bit.ly/2PgZ6yB
via
IFTTT
No comments:
Post a Comment