പോളിങ് ബൂത്തുകളിൽ കുട്ടികളെ പരിചരിക്കാൻ കുടുംബശ്രീ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

പോളിങ് ബൂത്തുകളിൽ കുട്ടികളെ പരിചരിക്കാൻ കുടുംബശ്രീ

എടപ്പാൾ: തിരഞ്ഞെടുപ്പുദിവസം പോളിങ് ബൂത്തുകളിൽ വോട്ടു ചെയ്യാനെത്തുന്ന സ്ത്രീകൾക്കൊപ്പമുള്ള കുട്ടികളെ നോക്കാനും കുടുംബശ്രീ. അമ്മമാർ വോട്ട് ചെയ്തുവരുന്നതുവരെ കൈക്കുഞ്ഞുങ്ങളെയും ചെറിയ കുട്ടികളെയും സംരക്ഷിക്കാൻ ഒരു കുടുംബശ്രീ അംഗത്തെ ചുമതലപ്പെടുത്തും. കോട്ടയത്ത് ഇതിനു ചുമതലപ്പെടുത്തുന്ന അംഗത്തിന് 750-രൂപവരെ പ്രതിഫലം നൽകുന്നുണ്ട്. കോഴിക്കോട്ടടക്കം മറ്റു ജില്ലകളിൽ ഇത് സന്നദ്ധ സേവനമായി ചെയ്യാനാണ് നിർദേശം. ബൂത്തുകളിൽ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് ഭക്ഷണം എത്തിക്കാനും ഇത്തവണ കുടുംബശ്രീയെ നിയോഗിക്കാൻ ധാരണയായിട്ടുണ്ട്. പോളിങ് ബൂത്തുകളിൽ സ്നാക്സ് കൗണ്ടറുകൾ നടത്താനാവാത്ത ഇടങ്ങളിൽ മുൻകൂട്ടി ഓർഡർ നൽകുന്നവർക്ക് ഭക്ഷണമെത്തിക്കും. പോളിങ് ബൂത്തുകളിൽ രാത്രിയും രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും സസ്യഭക്ഷണം നൽകാനാണ് നിർദേശം. വില ഈടാക്കി ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാവും ഇത് നൽകുക.


from mathrubhumi.latestnews.rssfeed http://bit.ly/2XkMR6W
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages