ദാ, ഇവനാണ് രോമക്കാരൻ പപ്പായ ; പശ്ചിമഘട്ടത്തിൽ പുതിയ ഇനം പപ്പായ കണ്ടെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

ദാ, ഇവനാണ് രോമക്കാരൻ പപ്പായ ; പശ്ചിമഘട്ടത്തിൽ പുതിയ ഇനം പപ്പായ കണ്ടെത്തി

കോട്ടയ്ക്കൽ: ഏഷ്യയിലെ പപ്പായകളുടെ ലോകത്തേക്ക് ഒരതിഥികൂടി. തമിഴ്നാട്ടിലെ കോത്തഗിരി കാടുകളിൽനിന്നാണ് ഇലയും തണ്ടുംനിറയെ രോമാവൃതമായ പുതിയ ഇനം പപ്പായ കണ്ടെത്തിയത്. കോട്ടയ്ക്കൽ ആര്യവൈദ്യശാലാ ഔഷധസസ്യ ഗവേഷണകേന്ദ്രത്തിലെ സസ്യവർഗീകരണ വിഭാഗം സീനിയർ സയന്റിസ്റ്റ് ഡോ. കെ.എം. പ്രഭുകുമാറിന്റെയും ഡയറക്ടർ ഡോ. ഇന്ദിരാ ബാലചന്ദ്രന്റെയും നേതൃത്വത്തിലുള്ള ഗവേഷണസംഘമാണ് പുത്തൻ പപ്പായയെ ശാസ്ത്രലോകത്തിനു മുന്നിൽ എത്തിച്ചത്. ഇലയിലേയും തണ്ടിലേയും രോമങ്ങൾതന്നെയാണ് കാഴ്ചയിലുള്ള പ്രധാന വ്യത്യാസമെന്ന് പ്രഭുകുമാർ പറഞ്ഞു. കായയുടെ ഉൾഭാഗത്ത് സാധാരണപപ്പായപോലെ ഒഴിഞ്ഞ ഇടം ഇല്ല. പൂവ് നെടുകെ മുറിച്ചാൽ അടിയിൽ അഞ്ചുപാളികൾ കാണാം. സാധാരണ പപ്പായയിൽ ഒരു പാളിയേ കാണൂ. കായിലും ഈ വ്യത്യാസമുണ്ടാവും. 35 അടിയോളം ഉയരത്തിൽ വളരുന്ന ഇതിന്റെ ആന്തരികഘടകളെല്ലാം സാധാരണപപ്പായയിൽനിന്ന് വിഭിന്നമാണെന്ന് ഡോ. ഇന്ദിരാ ബാലചന്ദ്രൻ പറഞ്ഞു. ഇളംമഞ്ഞ നിറത്തിലാണ് പൂക്കൾ. സാധാരണ പപ്പായയെ അപേക്ഷിച്ച് കായ്കൾക്ക് വലിപ്പം കുറവാണ്. 15 സെന്റിമീറ്ററിൽ താഴെയാണ് കായ് വലിപ്പം. നീലഗിരിക്കാടുകളിൽ കാണപ്പെടുന്ന അപൂർവയിനം ചെടികളെക്കുറിച്ചുള്ള പഠനത്തിനിടെയാണ് ഡോ. പ്രഭുകുമാർ ഈ ചെടി ആദ്യമായി ശ്രദ്ധിക്കുന്നത്. ഈ സസ്യം തെക്കൻ അമേരിക്കയിലെ ഇക്വഡോറിൽ കാണപ്പെടുന്ന വാസ്കോൺസെല്ലിയ പ്യൂബസെൻസ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൗണ്ടൻ പപ്പായ അഥവാ ഹൈലാൻഡ് പപ്പായ എന്നറിയപ്പെടുന്ന രോമപ്പപ്പായ ചിലി, കൊളംബിയ, പെറു, ഇക്വഡോർ, വെനസ്വല തുടങ്ങിയതെക്കൻ അമേരിക്കൻ രാജ്യങ്ങളിൽ പ്രധാന കൃഷിവിളകളിൽ ഒന്നാണ്. സാധാരണ പപ്പായയേക്കാൾ മധുരം കുറവാണ്. അതുകൊണ്ടുതന്നെ നേരിട്ട് ഉപയോഗിക്കുന്നതിനുപകരം ജ്യൂസ്, ജാം, മധുരപലഹാരങ്ങൾ എന്നിവ ഉണ്ടാക്കാനാണ് അവിടങ്ങളിൽ ഉപയോഗിക്കുന്നത്. വിറ്റാമിൻ സി, എ, പൊട്ടാസ്യം എന്നിവ ധാരാളമായി ഇതിൽ ഉണ്ട്. ഇതിലെ പപ്പായിൻ എന്ന വസ്തു മരുന്നുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ഇതാദ്യമായാണ് ഈ ജനുസ്സിൽപ്പെടുന്ന പപ്പായ ഏഷ്യയിലെ ഒരു കാട്ടിൽ കണ്ടെത്തുന്നത്. സമുദ്രനിരപ്പിൽ നിന്ന് 4,900 മുതൽ 9,800 അടി വരെ ഉയരത്തിലാണിത് വളരുക. മാലിയങ്കര എസ്.എൻ.എം. കോളജ് ബോട്ടണി വിഭാഗം അധ്യാപകനായ ഡോ. സി.എൻ. സുനിൽ, ഔഷധസസ്യ ഗവേഷണകേന്ദ്രം മുൻ ശാസ്ത്രജ്ഞൻ നവീൻകുമാർ, ടെക്നിക്കൽ അംഗം ബിനു പ്രകാശ് എന്നിവർ അടങ്ങുന്നതാണ് ഗവേഷക സംഘം. content highlights:new papaya variety found


from mathrubhumi.latestnews.rssfeed http://bit.ly/2XkNehQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages