ചെന്നൈ: ഡിഎംകെ നേതാവ് കനിമൊഴിയുടെ തൂത്തുക്കുടിയിലുള്ള വസതിയിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. കള്ളപ്പണം സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്പരിശോധന നടത്തിയതെന്ന് അധികൃതർ പറഞ്ഞു. ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിന്റെ സഹോദരിയും രാജ്യസഭാംഗവുമാണ് കനിമൊഴി. റെയ്ഡിൽ പണം അടക്കം ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് വിവരം.രാത്രി വൈകി ഉദ്യോഗസ്ഥർ റെയ്ഡ് പൂർത്തിയാക്കി മടങ്ങി. #Visuals Tamil Nadu: IT Dept conducts raids at house where DMK candidate Kanimozhi is staying, in Thoothukudi pic.twitter.com/NkKnuCF999 — ANI (@ANI) April 16, 2019 ഡിഎംകെ സ്ഥാനാർഥിയുടെ വസതിയിൽനിന്ന് വൻതുക പിടിച്ചെടുത്തതിന് പിന്നാലെ തമിഴ്നാട്ടിലെ വെല്ലൂർ ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് കനിമൊഴിയുടെ വസതിയിലെ റെയ്ഡുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്. വോട്ടിന് പണം നൽകുന്നതുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഒരു ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കുന്നത് ആദ്യമായാണ്. തമിഴ്നാട്ടിൽനിന്ന് ഇതുവരെ 500 കോടിരൂപ പിടിച്ചെടുത്തുവെന്നാണ് പുറത്തുവരുന്ന കണക്കുകൾ. 205 കോടി രൂപ പണമായും ബാക്കി സ്വർണമായുമാണ് പിടിച്ചെടുത്തത്. കഴിഞ്ഞയാഴ്ച തമിഴ്നാട്ടിലെ 18 കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ചെന്നൈ, നാമക്കൽ, തിരുനൽവേലി എന്നിവ അടക്കമുള്ള സ്ഥലങ്ങളിലാണ് പരിശോധനകൾ നടന്നത്. റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവുമായി ഡിഎംകെ രംഗത്തെത്തിയിട്ടുണ്ട്. എഐഎഡിഎംകെ, ബിജെപി കേന്ദ്രങ്ങളിൽ എന്തുകൊണ്ട് ഇത്തരം റെയ്ഡുകൾ നടത്തുന്നില്ലെന്ന് അവർ ചോദിച്ചു. റെയ്ഡിന് പിന്നിൽ പ്രധാനമന്ത്രിയാണെന്ന് ഡിഎംകെ നേതാവ് എം.കെ സ്റ്റാലിൻ ആരോപിച്ചു. MK Stalin on IT raids on Kanimozhi: Crores and crores of rupees are kept in Tamilisai Soundararajans(BJP TN Chief) residence, why no raids there? Modi is using IT,CBI,Judiciary and now EC to interfere in elections.They are doing this as they fear losing pic.twitter.com/31Q7Lalf5M — ANI (@ANI) April 16, 2019 Content highlights:Kanimozhi, IT raid, Tuticorin
from mathrubhumi.latestnews.rssfeed http://bit.ly/2Pg92rV
via
IFTTT
No comments:
Post a Comment