തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ ഇഷ്ടിക കൊണ്ട് അടിച്ചു കൊന്നു. വക്കംസ്വദേശി കംസൻ എന്ന ബിനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സന്തോഷ് കുമാറിനെ തിരുവനന്തപുരംകടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു. വക്കം ഉത്സവത്തിനിടെയുണ്ടായ വാക്കു തർക്കമാണ് കൊലപാതത്തിൽ കലാശിച്ചത്. ഇരുവരും നേരത്തെ ഉണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് വാക്കു തർക്കത്തിനിടയാക്കിയത്. തുടർന്ന് സന്തേഷ് കുമാർ സമീപത്ത് കിടന്നിരുന്ന ഇഷ്ടിക എടുത്ത് ബിനുവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബിനുവിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ടബിനുവും അറസ്റ്റിലായ സന്തോഷ് കുമാറും ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നാണ് പോലീസ് പറയുന്നത്. തിരുവനന്തപുരം ജില്ലയിൽ ഒന്നര മാസത്തിനിടെ നടക്കുന്ന നാലാമത്തെ കൊലപാതകമാണിത്. Content Highlights: man killed by hit with stone in trivandrum
from mathrubhumi.latestnews.rssfeed http://bit.ly/2KoKX3c
via
IFTTT
No comments:
Post a Comment