തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പിയെ വെട്ടിലാക്കിയ മെഡിക്കല്‍ കോഴ ആരോപണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. പരാതിക്കാരനായ രമേശ് ചെന്നിത്തലയില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു.
സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം വാങ്ങി നല്‍കാന്‍ ബി.ജെ.പി നേതാക്കള്‍ കോഴ വാങ്ങിയെന്നാണ് കേസ്. കുമ്മനം രാജശേഖരന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായിരിക്കെ രൂപീകരിച്ച പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ബി.ജെ.പി വെട്ടിലായത്.
കോഴ നല്‍കിയവരും ഇടനിലക്കാരും പാര്‍ട്ടി കമ്മീഷന്‍ അംഗങ്ങളും ആരോപണം നിഷേധിച്ചതോടെ ആദ്യം നടത്തിയ വിജിലന്‍സ് അന്വേഷണത്തില്‍ തെളിവൊന്നും ലഭിച്ചില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടാത്ത അഴിമതി ആയതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താമെന്ന ശിപാര്‍ശയോടെയാണ് വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചത്.
ഇതിനിടെ പ്രതിപക്ഷ നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു മാസം മുമ്പാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഴ്ച പ്രതിപക്ഷ നേതാവിന്റെ മൊഴി ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് രേഖപ്പെടുത്തിയിരുന്നു. പ്രചരണ തിരക്കിലായതിനാല്‍ ബി.ജെ.പി നേതാക്കള്‍ മൊഴിയെടുക്കാന്‍ സമയം നല്‍കിയിട്ടില്ല.
വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജ്, ചെര്‍പ്പുളശേരി കേരള മെഡിക്കല്‍ കോളജ് എന്നിവയുടെ അംഗീകാരത്തിനായി എം.ടി രമേശ്, ബി.ജെ.പിയുടെ സഹകരണ സെല്‍ മുന്‍ കണ്‍വീനര്‍ എന്നിവര്‍ ഇടനിലക്കാരായി കോടികള്‍ നല്‍കി എന്നായിരുന്നു കേസ്. ഡല്‍ഹിയിലെ സതീഷ് നമ്പ്യാര്‍ എന്ന ഇടനിലക്കാരന്‍ വഴി പണം കൈമാറിയെന്നാണ് ആരോപണം.
from mangalam.com http://bit.ly/2KaM8mZ
via IFTTT
No comments:
Post a Comment