തൊടുപുഴ: അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുപക്ഷ സര്‍ക്കാരിനെ താറടിച്ചു കാണിക്കാനാണ് പ്രളയത്തെപ്പറ്റി അമിക്കസ് ക്യുറി റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്നും കോടിയേരി ആരോപണം ഉയര്‍ത്തി.
അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സര്‍ക്കാരിനെതിരെ ഉപയോഗിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട്. അമിക്കസ് ക്യൂറി യുഡിഎഫ് പ്രവര്‍ത്തകനാണെന്നും കോടിയേരി ആരോപിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയത്‌ന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും കോടിയേരി പറഞ്ഞു.
സാങ്കേതിക വിദഗ്ധനല്ലാത്ത അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് എങ്ങനെ ആധികാരികമാകുമെന്നും കോടിയേരി ചോദ്യമുയര്‍ത്തി. കെഎസ്ഇബിയോടോ ജലവിഭവ വകുപ്പിനോടോ ചോദിക്കാതെയാണ് അമിക്കസ് ക്യുറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും കോടിയേരി കുറ്റപ്പെടുത്തി.
from mangalam.com http://bit.ly/2VqodRv
via IFTTT
No comments:
Post a Comment