ചൈനീസ് വീഡിയോ ആപ്ലിക്കേഷന്‍ ടിക് ടോക്കിന് ഇന്ത്യയിൽ വിലക്ക്; പ്ലേസ്റ്റോറില്‍ നിന്ന് നീക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

ചൈനീസ് വീഡിയോ ആപ്ലിക്കേഷന്‍ ടിക് ടോക്കിന് ഇന്ത്യയിൽ വിലക്ക്; പ്ലേസ്റ്റോറില്‍ നിന്ന് നീക്കും

ന്യൂഡൽഹി: ജനപ്രിയ സാമൂഹികമാധ്യമ വിനോദ ആപ്ലിക്കേഷനായ ടിക് ടോക്കിന്ഗൂഗിളിന്റെ വിലക്ക്. ഈ ആപ്പ് നീക്കം ചെയ്യണമെന്ന് ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ് ഡാൻസിനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഗൂഗിൾ ഇതിന് ഇന്ത്യയിൽവിലക്കേർപ്പെടുത്തിയത്. കോടതി നിർദേശം ചൂണ്ടിക്കാട്ടികേന്ദ്ര ഐടി മന്ത്രാലയം ഗൂഗിൾ, ആപ്പിൾ എന്നീ ടെക് ഭീമന്മാർക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ടിക് ടോക് നീക്കുന്നതായി ഗൂഗിൾ അറിയിച്ചത്. എന്നാൽ, ആപ്പിൾ ആപ്പ് സ്റ്റോറിൽ ഇപ്പോഴും ടിക് ടോക്ക് ലഭ്യമാണ്. വിനോദം എന്നതിലുപരിയായി വീഡിയോകളിൽ അശ്ലീലം കൂടിവരുന്നുണ്ട്. സ്വകാര്യത സംബന്ധിച്ച ടിക് ടോക്കിന്റെ വ്യവസ്ഥകൾ സുതാര്യമല്ല. ഒട്ടേറെ ക്രമസമാധാന പ്രശ്നങ്ങൾ ഇതിലൂടെ ഉണ്ടാകുന്നുണ്ടെന്നും കാണിച്ചാണ്ടിക് ടോക്ക് നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഏപ്രിൽ മൂന്നിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. യുവാക്കളും കൗമാരക്കാരുമാണ് ടിക് ടോക്കിന്റെ പ്രചാരകരിലേറെയും. വീഡിയോ ചിത്രീകരണം, എഡിറ്റിങ്, അപ്ലോഡിങ്, ഷെയറിങ് തുടങ്ങിയവ അനായാസം നടത്താമെന്നതാണ് ടിക് ടോക്കിനെ ജനപ്രിയമാക്കുന്നത്. ടിക് ടോക് വീഡിയോകൾ ദുരുപയോഗം ചെയ്ത സംഭവങ്ങളുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ഒട്ടേറെ കേസുകൾ നിലവിലുണ്ട്. പെൺകുട്ടികളുടെ ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച് ബ്ലാക്മെയിലിങ് നടത്തിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. സിനിമാ സംഭാഷണങ്ങൾക്കും മറ്റും ചെറു വീഡിയോകൾ ചിത്രീകരിച്ച് അപ്ലോഡ് ചെയ്യുന്ന ടിക് ടോക്, ആപ്പിൾ ആപ്പ് സ്റ്റോറിൽനിന്ന് ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെടുന്ന ആപ്ലിക്കേഷനാണ്. ചൈനീസ് നിർമിതമായ ആപ്ലിക്കേഷന്റെ ഉപയോക്താക്കളിൽ ഭൂരിപക്ഷവും കൗമാരക്കാരാണ്. Content Highlights:Google blocks Chinese app TikTok in India after court order


from mathrubhumi.latestnews.rssfeed http://bit.ly/2XmaaNz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages