കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപക സംഘര്‍ഷം. കോണ്‍ഗ്രസ്-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വോട്ട് ചെയ്യാനെത്തിയ ആള്‍ കുത്തേറ്റു മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. മുര്‍ഷിദാബാദിലെ ഭഗവാന്‍ഗോലയിലാണ് ചൊവ്വാഴ്ച രാവിലെ സംഘര്‍ഷമുണ്ടായത്.
പിയരുള്‍ ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. വോട്ട് ചെയ്യാനായി നിരയില്‍ നില്‍ക്കുമ്പോഴാണ് ഇയാള്‍ക്ക് കുത്തേറ്റത്.
ബംഗാളില്‍ ബി.ജെ.പി -തുണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. ബി.ജെ.പിയുടെ ക്യാംപ് ഓഫീസ് ടിഎംസി പ്രവര്‍ത്തകര്‍ തകര്‍ത്തതായി പരാതിയുണ്ട്. മോട്ടിഗഞ്ച് മേഖലയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തൃണമുല്‍ കോണ്‍ഗ്രസിന്റെ ക്യാംപ് ഓഫീസ് തകര്‍ത്തതിനു പിന്നാലെയാണ് ഈ നടപടി.
ഉത്തര്‍ ദിനജ്പുര്‍ ജില്ലയിലും ബി.ജെ.പി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പ്രദേശിക ബി.ജെ.പി പ്രവര്‍ത്തകനായ മോണ്ടുറോയ് ആക്രമിക്കപ്പെട്ടുവെന്ന് ആരോപിച്ചായിരുന്നു സംഘര്‍ഷം.
മുര്‍ഷിദാബാദിലെ റാണിനഗര്‍ മേഖലയില്‍ 27, 28 നമ്പര്‍ ബൂത്തുകള്‍ക്കു നേരെ അജ്ഞാതര്‍ ബോംബെറിഞ്ഞു.
#WATCH West Bengal: Unidentified men hurled a bomb near polling booth no-27,28 in Murshidabad's Raninagar area. #LokSabhaElection2019 pic.twitter.com/9qUkhxBJ8Q— ANI (@ANI) April 23, 2019
from mangalam.com http://bit.ly/2US44I2
via IFTTT
No comments:
Post a Comment