ചന്ദ്രാപുര്‍ (മഹാരാഷ്ട്ര): ഭാര്യ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയതിന്റെ ദേഷ്യത്തില്‍ ഭര്‍ത്താവ് രണ്ട് പെണ്‍മക്കളെയും കെട്ടിത്തൂക്കി കൊന്നശേഷം ചിത്രം ഭാര്യയ്ക്ക് വാട്‌സ്ആപ്പ് വഴി അയച്ചുകൊടുത്തു. പിന്നീട് അധ്യാപകനായ ഭര്‍ത്താവും ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ബല്ലാര്‍പുരിലാണ് സംഭവം.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഐടിഐ അധ്യാപകനായ റിഷികാന്ത് സി. കുദുപള്ളി (40)യാണ് ഈ കടുംകൈ ചെയ്തതെന്ന് പോലീസ് ഓഫീസര്‍ സുനില്‍ കാംബ്ലെ പറഞ്ഞു.
ആറു വയസ്സും ഒന്നര വയസ്സുമുള്ള പെണ്‍മക്കളെയാണ് റിഷികാന്ത് കെട്ടിത്തൂക്കിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് റിഷികാന്തിന്റെ ഭാര്യ പ്രഗതി പ്രദേശത്തെ ഡ്രൈവറായ ഷാനബാസ് ഖാനൊപ്പം ഒളിച്ചോടിയത്. ഇതേതുടര്‍ന്ന് റിഷികാന്തയ് ആകെ അസ്വസ്ഥനായിരുന്നുവെന്ന് സഹോദരന്‍ ഗോപാല്‍ സി.കുദുപള്ളി നല്‍കിയ പരാതിയില്‍ പറയുന്നു.
from mangalam.com https://ift.tt/2YLx5Dj
via IFTTT
No comments:
Post a Comment