തിരുവനന്തപുരം: തീപാറുന്ന ത്രികോണമത്സരമെന്നാണ് തിരുവനന്തപുരം മണ്ഡലത്തിലെ മത്സരത്തെ കുറിച്ച് പറഞ്ഞത്. എന്നാല്‍ യുഡിഎഫ് ശക്തി തിരുവനന്തപുരത്ത് ക്ഷയിക്കുന്നു എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പ്രചരണത്തിന് ആളില്ലെന്ന് ശശി തരൂര്‍ തന്നെ വ്യക്തമാക്കിയിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ പ്രചരണം പോലും ശരിയായി നടക്കുന്നില്ല. കോണ്‍ഗ്രസില്‍ ആഭ്യന്ത പ്രശ്‌നങ്ങള്‍ തന്നെയാണ് ഇതിന് കാരണം.
മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന ഡി.സി.സി സെക്രട്ടറിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു പിന്നാലെ തന്നെ സമൂഹമാധ്യമങ്ങളില്‍ ആക്ഷേപിക്കുന്നെന്നു ചൂണ്ടികാട്ടി വി.എസ്.ശിവകുമാര്‍ ഡി.ജി.പി ക്ക് പരാതി നല്‍കി. തമ്പാനൂര്‍ രവിയും വി.എസ്.ശിവകുമാറും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന ആരോപണമുയര്‍ത്തി ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു.
അതേസമയം ഇടതുമുന്നണിയും ബിജെപിയും പ്രചരണത്തില്‍ ബഹുദൂരം മുന്നിട്ട് കഴിഞ്ഞു. ബൂത്തകള്‍ കയറി ഇറങ്ങി നാലാ ഘട്ടം പിന്നിട്ടു. എന്നാല്‍ മിക്ക ബൂത്തുകളിലും പേരിന് മാത്രമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളുള്ളത്. നഗര കേന്ദ്രീകൃത നിയമസഭാ മണ്ഡലങ്ങളിലാണ് പ്രവര്‍ത്തനം മന്ദഗതിയില്‍ നടക്കുന്നത്. നഗരത്തിലെ പ്രധാന കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തനവും തൃപ്തികരമല്ല. മുന്‍ മന്ത്രി വി.എസ് ശിവകുമാര്‍, തമ്പാനൂര്‍ രവി എന്നിവരാണ് തരൂരിന്റെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. മുതിര്‍ന്ന നേതാക്കളിലൊരാള്‍ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കണമെന്ന ആവശ്യവും യു.ഡി.എഫ് ക്യാമ്പില്‍ ഉയരുന്നുണ്ട്.
പാറശ്ശാല, കോവളം, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലെ ഭൂരിപക്ഷമാണ് 2014ല്‍ തരൂരിനെ തുണച്ചത്. ഇക്കുറി ഈ മണ്ഡലങ്ങളില്‍ ബി.ജെ.പിയും ഇടതുമുന്നണിയും കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ്. വോട്ടുകള്‍ ഭിന്നിച്ചു പോയാലും തരൂരിനാണ് ക്ഷീണം സംഭവിക്കുക. ഈ മൂന്നു മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനായി നേതാക്കളെ പ്രത്യേകം ചുമതലപ്പെടുത്തിയതായി ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ പറയുന്നു.
from mangalam.com http://bit.ly/2ImbQ5v
via IFTTT
No comments:
Post a Comment