രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ഒന്നും പറയാനറിയില്ല ; രാഹുലിന് ഇപ്പോള്‍ ബിജെപി ഒഴിയാബാധ ; വിമര്‍ശനത്തെ പരിഹസിച്ച് സ്മൃതി ഇറാനി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ഒന്നും പറയാനറിയില്ല ; രാഹുലിന് ഇപ്പോള്‍ ബിജെപി ഒഴിയാബാധ ; വിമര്‍ശനത്തെ പരിഹസിച്ച് സ്മൃതി ഇറാനി

ലക്‌നൗ: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് ബിജെപി ഒഴിയാബാധ പോലെ ആയിരിക്കുകയാണെന്ന വിമര്‍ശനവുമായി കേന്ദ്രമന്ത്രിയും മുഖ്യ എതിരാളിയുമായ സ്മൃതി ഇറാനി. രാഷ്ട്രത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മുമ്പോട്ട് വെയ്ക്കുന്നതിന് പകരം ബിജെപിയെ വിമര്‍ശിച്ച് പരിഹാസ്യനാകാനാണ് രാഹുല്‍ സമയം കണ്ടെത്തുന്നത് എന്നാണ് സ്മൃതി ഇറാനി വിമര്‍ശിച്ചിരിക്കുന്നത്. ബിജെപി പ്രകടനപത്രികയെ കുറിച്ച് രാഹുലിന്റെ വിമര്‍ശനം ചൂണ്ടിക്കാട്ടിയപ്പോഴാണ് സ്മൃതി കോണ്‍ഗ്രസ് അദ്ധ്യക്ഷനെ പരിഹസിച്ചത്.

ബിജെപി രാഹുലിന് ഒഴിയാബാധ ആയി മാറിയിരിക്കുകയാണ്. രാജ്യത്തെക്കുറിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് അറിയാന്‍ ജനങ്ങള്‍ കാത്തിരിക്കുമ്പോള്‍ രാജ്യത്തെക്കുറിച്ചാണ് അദ്ദേഹം ശ്രദ്ധിക്കേണ്ടത്. രാഹുല്‍ ഒരു മികച്ച നേതാവ് അല്ല. രാജ്യത്തെക്കുറിച്ചുള്ള ഉള്‍കാഴ്ചയ്ക്ക് പകരം അമേഠിയിലെ സ്ഥിതി വെച്ചു നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ കാര്യക്ഷമത വലിയൊരു ചോദ്യചിഹ്നമായി മാറുകയാണ്. ഒരു ഭാഗത്ത് ഒരു പുതിയ ഇന്ത്യയെ സൃഷ്ടിക്കാന്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ നില്‍ക്കുമ്പോള്‍ പുതിയ പ്രഖ്യാപനങ്ങള്‍ പോലും നടത്താന്‍ കെല്‍പ്പില്ലാതെയാണ് ഒരാള്‍ മറുവശത്ത് നില്‍ക്കുന്നതെന്നും സ്മൃതി പറഞ്ഞു.

ബിജെപി പുറത്തുവിട്ട പ്രകടനപത്രികയെ ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിക്കാത്തത് എന്നും അഹങ്കാരത്താല്‍ ഒറ്റപ്പെട്ടവരുടെ ഇടുങ്ങിയ കാഴ്ചപ്പാട് എന്നുമായിരുന്നു രാഹുല്‍ വിമര്‍ശിച്ചത്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പ്രകടനപത്രികകളെ താരതമ്യപ്പെടുത്തിയ രാഹുല്‍ഗാന്ധി കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ചര്‍ച്ചയിലൂടെ നിര്‍മ്മിക്കപ്പെട്ടതാണെന്നും ബിജെപിയുടെത് അടച്ചമുറിയില്‍ സൃഷ്ടിക്കപ്പെട്ടതാണെന്നും പറഞ്ഞിരുന്നു. ദശലക്ഷക്കണക്കിന് ഇന്ത്യാക്കാരുടെ ശബ്ദത്തെ പ്രതിനിധാനം ചെയ്യുന്ന വിവേകപൂര്‍വ്വം തയ്യാര്‍ ചെയ്ത ശക്തിയേറിയ പ്രകടനപത്രിക എന്നാണ് സ്വന്തം പ്രകടനപത്രികയെ രാഹുല്‍ വിശേഷിപ്പിച്ചത്. ട്വീറ്റിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.



from mangalam.com http://bit.ly/2uRtXYY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages