ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ 184 സ്ഥാനാര്‍ത്ഥികളിലെ 29 പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകള്‍. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോമ്‌സ് തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം 29ല്‍ ഒന്‍പതു പേരും കോണ്‍ഗ്രസ് അംഗങ്ങളാണ്.
ചരിത്രത്തിലാദ്യമായ ബിജെപി 60 സീറ്റുകളിലും മത്സരിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ഇതില്‍ ഏഴ് സ്ഥാനാര്‍ത്ഥികളും ക്രിമിനല്‍ കേസുകളില്‍ ഉള്‍പെട്ടിട്ടുണ്ട്. ഇതിന് പുറമെ, നാഷണല്‍ പീപ്പിള്‍ പാര്‍ട്ടിയുടെ രണ്ട് സ്ഥാനാര്‍ത്ഥികളും ജെഡിഎസിന്റെ സ്ഥാനാര്‍ത്ഥിക്കും ഇത്തരത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുണ്ട്.
സംസ്ഥാനത്തെ മൊത്തം സ്ഥാനാര്‍ത്ഥികളില്‍ 16 ശതമാനം ആളുകള്‍ക്കും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. 2014ല്‍ ഇത് ആറു ശതമാനമാണുണ്ടായിരുന്നത്.
from mangalam.com http://bit.ly/2WTBy5d
via IFTTT
No comments:
Post a Comment