ചിദാനന്ദപുരി സന്ന്യാസി വേഷം കെട്ടിയ ആര്‍എസ്എസുകാരന്‍- കോടിയേരി ബാലകൃഷ്ണന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 14, 2019

ചിദാനന്ദപുരി സന്ന്യാസി വേഷം കെട്ടിയ ആര്‍എസ്എസുകാരന്‍- കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ബിജെപിയേയും ശബരിമല കർമസമിതിയേയും രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമല കർമസമിതി ആർഎസ്എസിന്റെ കർമസമിതിയാണ്. ചിദാനന്ദപുരി സന്ന്യാസിയല്ല. വേഷം കെട്ടിയ ആർഎസ്എസുകാരനാണെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷലിപ്തമായ വർഗീയ പ്രചാരണമാണ് ഈ സ്വാമി കേരളത്തിലുടനീളം നടത്തിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാജപ്രചാരണം നടത്തുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനെ ഭീഷണിപ്പെടുത്തുന്ന മോദി കമ്മീഷനെ നിഷ്ക്രിയമാക്കാൻ നോക്കുന്നുവെന്നും കോടിയേരി പറഞ്ഞു. ഇടതുപക്ഷത്തിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലും ലഭിക്കാത്ത സാഹചര്യമുണ്ടാകണമെന്ന് കുളത്തൂർ മഠാധിപതിയും ശബരിമല കർമസമിതി മുഖ്യരക്ഷാധികാരിയുമായ സ്വാമി ചിദാനന്ദപുരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിശ്വാസികളെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ശബരിമല കർമസമിതി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. Content Highlights:chidananda puri is rss worker- kodiyeri balakrishnan


from mathrubhumi.latestnews.rssfeed http://bit.ly/2V0dqk0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages