തിരുവവനന്തപുരം: വർഗീയ പരാമർശവുമായി തിരഞ്ഞെടുപ്പ് വേദിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. ആറ്റിങ്ങൽ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ശ്രീധരൻ പിള്ളയുടെ വിവാദ പരാമർശം. ബാലാക്കോട്ട് ആക്രമണം കഴിഞ്ഞെത്തിയ ഇന്ത്യൻ സൈന്യത്തോട് മരിച്ച ഭീകരരുടെ എണ്ണവും മതവും രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയും പിണറായിയും ചോദിച്ചെന്ന വിമർശനത്തോടെയാണ് ശ്രീധരൻ പിള്ള പരാമർശം നടത്തിത്. ഇസ്ലാമാകണമെങ്കിൽ ചില അടയാളങ്ങളൊക്കെ ഉണ്ടല്ലോ. വസ്ത്രം മാറ്റി നോക്കിയാൽ അതറിയാൻ പറ്റും തുടങ്ങിയ പരാമർശങ്ങളാണ് ശ്രീധരൻ പിള്ള പ്രസംഗത്തിനിടെ നടത്തിയത്. ശ്രീധരൻ പിള്ളയുടെ പരാമർശത്തിനെതിരെ യുഡിഎഫും എൽഡിഎഫും രംഗത്തെത്തി. വർഗീയത വളർത്തി വോട്ട് നേടാനാണ് ബിജെപിയുടെ ശ്രമം. ജനങ്ങൾ കരുതിയിരിക്കണം. ഇത് കേരളത്തിൽ വിലപ്പോവില്ലെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ വിഷം തുപ്പുന്ന വർഗീയത മോദി മുതൽ പിള്ള വരെ ആവർത്തിക്കുന്നുവെന്ന് ഡിവൈഎഫ്ഐ നേതാവ് എ.എ.റഹീം പറഞ്ഞു. ലക്ഷ്യം ഒന്ന് മാത്രം, കേരളത്തെ വർഗീയമായി വിഭജിക്കുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. Content Highlights:bjp state president p.s.sreedharan pillai controversial speech
from mathrubhumi.latestnews.rssfeed http://bit.ly/2Zctw9t
via
IFTTT
No comments:
Post a Comment