രാഹുലിന്റെ പരിപാടിയില്‍ പാക് പതാക വീശി ; ആരോപണം ഉന്നയിച്ചത് ശബരിമല സ്ത്രീ പ്രവേശത്തിന് ഹര്‍ജി സമര്‍പ്പിച്ച പ്രേരണാകുമാരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 2, 2019

രാഹുലിന്റെ പരിപാടിയില്‍ പാക് പതാക വീശി ; ആരോപണം ഉന്നയിച്ചത് ശബരിമല സ്ത്രീ പ്രവേശത്തിന് ഹര്‍ജി സമര്‍പ്പിച്ച പ്രേരണാകുമാരി

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ വയനാട്ടില്‍ നടന്ന പരിപാടിയില്‍ പാക് പതാക വീശിയെന്ന ആരോപണം ഉന്നയിച്ച ശബരിമലയില്‍ സ്ത്രീപ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട ബിജെപി പ്രവര്‍ത്തക. ബിജെപി പൂര്‍വ്വാഞ്ചല്‍ മോര്‍ച്ചയുടെ വക്താവെന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രേരണാ കുമാരിയാണ് ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത്.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ പൊതുപ്രവര്‍ത്തകരില്‍ ഒരാളായ ഇവര്‍ ബിജെപി ലീഗല്‍ സെല്ലിന്റെ ഭാഗമെന്ന് സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ വയനാട്ടില്‍ നടന്ന പ്രചരണത്തില്‍ പങ്കെടുത്ത മുസ്‌ളീംലീഗ് പ്രവത്തകര്‍ വീശിയ കൊടിയാണ് പ്രേരണ പാക് പതാകയായി വിശേഷിപ്പിച്ചത്. യുഡിഎഫ് പ്രവര്‍ത്തകര്‍ വയനാട്ടില്‍ നടത്തിയ പ്രകടനത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് രാഹുലിനു വേണ്ടി നടക്കുന്ന പ്രചരണ പരിപാടിയില്‍ പാക്കിസ്ഥാന്‍ പതാക വീശുന്നു എന്ന് കുറിപ്പിടുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി നേതാവ് ഭൂപേന്ദ്ര യാദവ് എന്നിവരെ അവര്‍ ടാഗ് ചെയ്യുകയുമുണ്ടായി.

ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഡ്വ. പ്രേരണാകുമാരിയുടെ ബിജെപി ബന്ധം ആരോപിച്ചു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് പ്രേരണാകുമാരി ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ ആയിരുന്നെന്നാണ് വാര്‍ത്താ സമ്മേളത്തില്‍ മന്ത്രി പറഞ്ഞത്. പ്രേരണയ്‌ക്കൊപ്പം ഈ വിഷയത്തില്‍ ഉണ്ടായിരുന്നത് ഭക്തി പ്രസീജാ സേത്തി, ലക്ഷ്മി ശാസ്ത്രി, അല്‍ക്കാ ശര്‍മ്മ, സുധാപാല്‍ എന്നിവരായിരുന്നു. എന്നാല്‍ തനിക്ക് പിന്നീട് ശബരിമലയിലെ ആചാരങ്ങളെക്കുറിച്ച് ബോധ്യം വന്നപ്പോള്‍ ഹര്‍ജിയില്‍ നിന്നും പിന്മാറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് പ്രേരണ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്തു. ആരു പിന്മാറിയാലും തങ്ങള്‍ ഈ കേസുമായി മുന്നോട്ട് പോകുമെന്ന് അന്ന് ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്ര വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഈ ഹര്‍ജിയാണ് പിന്നീട് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന സുപ്രീംകോടതി വിധിയില്‍ കലാശിച്ചത്. ഇത് പിന്നീട് സംസ്ഥാന സര്‍ക്കാരിനെ വിവാദത്തില്‍ വലിച്ചിടുകയും ചെയ്തു. കടുത്ത പ്രതിഷേധവുമായി എത്തിയ സംഘപരിവാര്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. നേരത്തേ മോഡി മേം ഭീ ചൗക്കീദാര്‍ പ്രചരണം തുടങ്ങിയതിന് പിന്നാലെ സ്വന്തം പേരിനൊപ്പം ചൗക്കീദാര്‍ എന്നു കൂടി ചേര്‍ത്തയാളാണ് പ്രേരണാകുമാരി. രാഹുല്‍ രണ്ടാം മണ്ഡലമായി വയനാടിനെ തെരഞ്ഞെടുത്തതിനെതിരേ രൂക്ഷ വിമര്‍ശനമാണ് ബിജെപി നടത്തുന്നത്. വര്‍ഗ്ഗീയ പരാമര്‍ശം വിഷമാക്കി ഇന്നലെ പ്രധാനമന്ത്രി കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ചിരുന്നു. സാധുക്കളായ ഹിന്ദുക്കളെ കോണ്‍ഗ്രസ് തീവ്രവാദികളായി മുദ്രകുത്തുന്നെന്നാണ് പറഞ്ഞത്. രാഹുല്‍ ഹിന്ദു മേഖലയില്‍ നിന്നും പേടിച്ചോടിയെന്നും പേരെടുത്തു പറയാതെ തന്നെ വിമര്‍ശിച്ചിരുന്നു.



from mangalam.com https://ift.tt/2JXR1ji
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages