ന്യുഡല്‍ഹി: കാലിത്തീറ്റ കുംഭകോണക്കേസുകളില്‍ ശിക്ഷ അനുഭവിക്കുന്ന ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീം കേടതി തള്ളി. ചീഫ് ജഷസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ലാലുവിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സി.ബി.ഐ സത്യവാങ്മൂലം നല്‍കിയിരുന്നു.
ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് ജാമ്യം തേടുന്ന ലാലു പ്രസാദ് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വേണ്ടി പ്രവര്‍ത്തിക്കാനാണ് ജാമ്യം തേടുന്നതെന്നുമാണ് സി.ബി.ഐസുപ്രീം കോടതിയെ അറിയിച്ചത്.
ലാലുവിനെ റാഞ്ചിയിലെ ആശുപത്രിയില്‍ സന്ദര്‍ശിച്ച രാഷ്ട്രീയക്കാരുടെ പട്ടിക ഉയര്‍ത്തിക്കാട്ടിയായിരുന്നു സി.ബി.ഐയുടെ വാദം. ലാലുവിന്റെ ആവശ്യത്തെ ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും സി.ബി.ഐ പറഞ്ഞു. കാലിത്തീറ്റ കുംഭകോണക്കേസില്‍ തനിക്ക് 3.5 വര്‍ഷത്തെ ജയില്‍വാസം മാത്രമാണ് ലഭിച്ചതെന്നാണ് ലാലു പ്രചരിപ്പിക്കുന്നത്. എന്നാല്‍ ശിക്ഷകളെല്ലാം കൂടി പരിഗണിക്കുമ്പോള്‍ 27.5 വര്‍ഷത്തെ തടവാണ് ലഭിച്ചിരിക്കുന്നതെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടി.
ഒരു കേസില്‍ 7 വര്‍ഷം ശിക്ഷയാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഒരു ദിവസം പോലും ലാലു ജയിലില്‍ കഴിഞ്ഞിട്ടില്ല. ശിക്ഷ വിധിച്ചതു മുതല്‍ അദ്ദേഹം ആശുപത്രി വാസത്തിലാണെന്നും സി.ബി.ഐ അറിയിച്ചു. തടവുകാര്‍ക്ക് ആശുപത്രിയില്‍ എല്ലാ സൗകര്യങ്ങളുമുള്ള പ്രത്യേക പേയിംഗ് വാര്‍ഡ് നല്‍കുന്ന പതിവില്ല. എന്നാല്‍ അത്തരം വാര്‍ഡില്‍ കഴിയുന്ന ലാലു രാഷ്ട്രീയത്തില്‍ സജീവമാണെന്ന് സന്ദര്‍ശക രജിസ്റ്റര്‍ പരിശോധിച്ചാല്‍ മനസ്സിലാകുമെന്നും സി.ബി.ഐ വ്യക്തമാക്കി.
മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആണ് ലാലുവിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.
from mangalam.com http://bit.ly/2WXYXCC
via IFTTT
No comments:
Post a Comment