ജെറുസലേം: ഇസ്രയേല്‍ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മുന്‍തൂക്കം. അഞ്ചാം തവണയൂം നെതന്യാഹൂ കസേര ഉറപ്പിച്ചു. 96 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ നെതന്യാഹുവിന്റെ വലതുപക്ഷ ലികുദ് പാര്‍ട്ടി ദേശീയ നിയമനിര്‍മ്മാണ സഭയായ നെസ്സെറ്റിലെ 37 സീറ്റുകള്‍ നേടിക്കഴിഞ്ഞുവെന്ന് ടിവി ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്യുന്നു.
120 അംഗ നെസ്സെറ്റില്‍ ഒരു കക്ഷിയും വ്യക്തമായ ലീഡ് ഇതുവരെ നേടിയിട്ടില്ല. നെതന്യാഹൂവിന്റെ എതിരാളി മുന്‍ ജനറല്‍ ബെന്നി ഗാന്റ്‌സ് നയിക്കുന്ന ബ്ല്യൂ ആന്റ് വൈറ്റ് കക്ഷി 36 സീറ്റുകള്‍ നേടി ലികുദിനു തൊട്ടുപിന്നിലുണ്ട്. എങ്കിലും വലതുപക്ഷ ചായ്‌വുള്ള കക്ഷികളെ ചേര്‍ത്ത് നെതന്യാഹൂ കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് സൂചന. വലതു കക്ഷികളെ കൂടി ചേര്‍ക്കുമ്പോള്‍ നെതന്യാഹൂവിന് 65 അംഗങ്ങളുടെ ഭൂരിപക്ഷമാകും.
അഴിമതി ആരോപണം നേരിടുന്ന 69 കാരന്‍ നെതന്യാഹൂവിന് ഇത്തവണ തെരഞ്ഞെടുപ്പ് വിജയം അനിവാര്യമായിരുന്നു. കടുത്ത മത്സരം തന്നെയുണ്ടാകുമെന്നും ഫലം പ്രവചിക്കാന്‍ കഴിയില്ലെന്നുമായിരുന്നു എക്‌സിറ്റ് പോള്‍ വ്യക്തമാക്കിയിരുന്നത്. ഈ വര്‍ഷം കൂടി പിന്നിടുമ്പോള്‍ ഏറ്റവും കൂടുതല്‍ കാലം ഇസ്രയേല്‍ പ്രധാനമന്ത്രി കസേരയില്‍ ഇരുന്ന റെക്കോര്‍ഡ് നെതന്യാഹുവിന് സ്വന്തമാകും. ഇസ്രയേല്‍ സ്ഥാപക പിതാവ് ഡേവിഡ് ബെന്‍-ഗുറിയണിന്റെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോര്‍ഡ്.
from mangalam.com http://bit.ly/2Z2mX9q
via IFTTT
No comments:
Post a Comment