ഇത് സി.പി.എമ്മിന്റെ അടവ് നയം; ആരോപണങ്ങളെ ജനം പുച്ഛിച്ച് തള്ളുും- എം.കെ. രാഘവന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

ഇത് സി.പി.എമ്മിന്റെ അടവ് നയം; ആരോപണങ്ങളെ ജനം പുച്ഛിച്ച് തള്ളുും- എം.കെ. രാഘവന്‍

കോഴിക്കോട്: തനിക്കെതിരെയുള്ള ആരോപണം ജനം പുച്ഛിച്ചു തള്ളുമെന്ന് കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാർഥി എം.കെ രാഘവൻ. പരാജയം മണക്കുമ്പോൾ സി.പി.എം എക്കാലത്തും ഇത്തരം അടവുകൾ പ്രയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ജയിക്കാൻ എന്തും ചെയ്യാൻ മടിക്കാത്തവരാണ് ഇതിന്റെയെല്ലാം പിന്നിൽ. അതൊക്കെ ജനങ്ങൾ തിരിച്ചറിയുമെന്നും ഒന്നും എന്നെ ബാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡോട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രചരണം രണ്ടാം ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ് താൻ. എല്ലാത്തിനും ഏപ്രിൽ 23 മറുപടി നൽകും. കക്ഷിരാഷ്ട്രീയത്തിന് അതീതമായ ബന്ധമാണ് തനിക്കുള്ളത്. കോഴിക്കോട്ടുകാർക്ക് തന്നെ അറിയാം. ആരോപണങ്ങൾ സംബന്ധിച്ച് ഇത്രമാത്രമാണ് പറയാനുള്ളത് എന്നുപറഞ്ഞ് അദ്ദേഹം മറ്റ് വിഷയങ്ങളിലേക്ക് കടന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് യു.ഡിയഎഫിന് ഗുണംചെയ്യും. രാഹുൽ തരംഗം കേരളം മുഴുവൻ ആഞ്ഞടിക്കുമെന്നാണ് വിശ്വസിക്കുന്നത്. എൽ.ഡി.എഫ് സ്ഥാനാർഥി എ. പ്രദീപ്കുമാർ തനിക്കുനേരെ ഉന്നയിക്കുന്ന വികസന വിരുദ്ധ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. താൻ കൊണ്ടുവന്ന പല കേന്ദ്ര പദ്ധതികളുടേയും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് ആശംസയർപ്പിച്ചയാളാണ് അദ്ദേഹം. ആരോപണങ്ങളെല്ലാം കാപട്യമാണ്. താൻ എംപിയായ കാലയളവിലാണ് ഏറ്റവും അധികം കേന്ദ്ര പദ്ധതികൾ കോഴിക്കോട്ട് നടപ്പിലാക്കിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് വികസനം, കാൻസർ സെന്റർ, അവിടെയുള്ള 22 ഡയാലിസിസ് മെഷീനുകൾ എന്നിവയെല്ലാം കൊണ്ടുവന്നത് താനാണ്. കോഴിക്കോട്ടെ ജനങ്ങൾക്ക് തന്നേയും തനിക്ക് അവരേയും വ്യക്തമായി അറിയാം. പൂർണ ആത്മവിശ്വാസത്തിലാണ് താൻ. 10 വർഷം കൊണ്ട് നേടിയെടുത്ത കക്ഷിരാഷ്ട്രീയത്തിന് അതീതമായ ബന്ധത്തിന്റെ ഫലം മേയ് 23-ന് കാണാം. നല്ലതിനെ സ്വീകരിക്കുന്ന കോഴിക്കോട്ടുകാർ തനിക്ക് ഇത്തവണയും വിജയം സമ്മാനിക്കുമെന്നും എം.കെ രാഘവൻ പറഞ്ഞു. Content Highlights:MK Raghavan, UDF, Kozhikode


from mathrubhumi.latestnews.rssfeed http://bit.ly/2UvvaDO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages