കോണ്‍ഗ്രസ്, ബിജെപി എഫ്ബി പേജുകളെ കുടുക്കിയത് 'കോ-ഓര്‍ഡിനേറ്റഡ് ഇന്‍ഒതന്റിക് ബിഹേവിയര്‍' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 3, 2019

കോണ്‍ഗ്രസ്, ബിജെപി എഫ്ബി പേജുകളെ കുടുക്കിയത് 'കോ-ഓര്‍ഡിനേറ്റഡ് ഇന്‍ഒതന്റിക് ബിഹേവിയര്‍'

ഏറെ പ്രധാനപ്പെട്ടൊരു പ്രഖ്യാപനമാണ് സോഷ്യൽ മീഡിയാ സ്ഥാപനമായ ഫെയ്സ്ബുക്ക് തിങ്കളാഴ്ച നടത്തിയത്. ഇന്ത്യയിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള 1000 ൽ അധികം പേജുകൾ ഫെയ്സ്ബുക്കിൽ നിന്നും നീക്കം ചെയ്തു. ദക്ഷിണേഷ്യയിൽ ഫെയ്സ്ബുക്കിൽ നിന്നും ഇത്രയും വലിയൊരു നടപടി ഇത് ആദ്യമാണ്. ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിന്റെ സമഗ്രതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിന് സോഷ്യൽ മീഡിയാ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ശ്രമങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിവരുന്നത്. അമേരിക്കൻ പ്രസിഡന്റ്തിരഞ്ഞെടുപ്പിനിടെ നേരിട്ട വിമർശനങ്ങൾ ഇന്ത്യൻ തിരഞ്ഞെടുപ്പിലുണ്ടാകരുതെന്ന ആഗ്രഹവും ഫെയ്സ്ബുക്ക് ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങൾക്കുണ്ട്. സോഷ്യൽ മീഡിയാ പ്രചാരണങ്ങളെ ഫലപ്രദമായി ഉപയോഗിക്കുകയും, ദുരുപയോഗം ചെയ്യുകയും ചെയ്ത തിരഞ്ഞെടുപ്പുകളാണ് 2014 ലെ ഇന്ത്യൻ ലോക്സഭാ തിരഞ്ഞെടുപ്പും, 2016 ലെ അമേരിക്കൻ തിരഞ്ഞെടുപ്പും. ട്രംപിനെ അധികാരത്തിലേറ്റിയതിന് പിന്നിൽ റഷ്യൻ ഏജൻസികളുടെ കരുതിക്കൂട്ടിയുള്ള സോഷ്യൽ മീഡിയാ ഇടപെടലുകളാണെന്ന വിമർശനം ശക്തമാണ്. അതേസമയം യുപിഎ സർക്കാരിനെതിരേ നരേന്ദ്രമോദിയെ മുൻനിർത്തിയുള്ള ഫലപ്രദമായ സോഷ്യൽ മീഡിയാ പ്രചാരണം 2014 ലെ ഇന്ത്യൻ തിരഞ്ഞെടുപ്പിലും ഫലം നിർണയിച്ചു. കോൺഗ്രസ് അനുകൂല പോസ്റ്റുകളിലൊന്ന് എന്നാൽ സോഷ്യൽ മീഡിയയിലെ ഇടപെടൽ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ അത്ര എളുപ്പമല്ല എന്ന് വ്യക്തമാക്കുന്നതാണ് ഫെയ്സ്ബുക്കിന്റെ പുതിയ പ്രഖ്യാപനം. 1000 ൽ ഏറെ പേജുകൾ നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ, ഈ വിഷയത്തിൽ ഫെയ്സ്ബുക്ക് രണ്ടും കൽപിച്ചു തന്നെയാണ് എന്ന് വ്യക്തം. കൃത്യമായ മാനദണ്ഡത്തിലൂടെയാണ് ഇത്രയേറെ പേജുകളെ ഫെയ്സ്ബുക്ക് നീക്കം ചെയ്തത്. വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും യാതൊരു ദാക്ഷിണ്യവുമില്ലാതെ പ്രചരിപ്പിച്ച പേജുകൾ ആയിരുന്നു ഇവ. പാകിസ്താനിൽ നിന്നുമുള്ള 103 പേജുകൾ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഐടി സെല്ലുമായി ബന്ധമുള്ള 687 ഫെയ്സ്ബുക്ക് പേജുകളും അക്കൗണ്ടുകളുംനരേന്ദ്രമോദിയുടെ നമോ ആപ്പിന്റെ സ്രഷ്ടാക്കളായ സിൽവർ ടച്ച് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട 15 പേജുകളും തട്ടിപ്പുകൾക്കെതിരെയുളള ഫെയ്സ്ബുക്കിന്റെ നിയമങ്ങൾ ലംഘിക്കുന്ന 321 പേജുകളും ഇക്കൂട്ടത്തിലുണ്ട്. കോ-ഓർഡിനേറ്റഡ് ഇൻഒതന്റിക് ബിഹേവിയർ കോ-ഓർഡിനേറ്റഡ് ഇൻഒതന്റിക് ബിഹേവിയർ അഥവാ എകോപിതമായ ആധികാരികതയില്ലാത്ത പെരുമാറ്റം കണക്കിലെടുത്താണ് ഫെയ്സബുക്ക് ഇത്രയേറെ പേജുകൾ നീക്കം ചെയ്തത്. ഒരു കൂട്ടം പേജുകളും ആളുകളും അവർ ആരാണെന്നതിനെ കുറിച്ചോ, അവർ ചെയ്യുന്നതിനെ കുറിച്ചോ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ഏകോപിതമായ ശ്രമത്തെയാണ് കോ-ഓർഡിനേറ്റഡ് ഇൻഒതന്റിക് ബിഹേവിയർ എന്ന് വിളിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇവരുടെ പെരുമാറ്റംഒരു പോലെയാണെങ്കിലും അവ സംഘടിതമായ പദ്ധതിയുടെ ഭാഗമാവുമെന്ന് നിർബന്ധമില്ല. സോഷ്യൽ മീഡിയയുടെ മാത്രം പ്രശ്നമല്ല ഇത്. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയുള്ള ഏകോപിതമായ ശ്രമങ്ങൾ നൂറ്റാണ്ടുകളായി നടക്കുന്നതാണ്. ബിജെപി അനുകൂല പോസ്റ്റുകളിലൊന്ന് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് അമേരിക്കൻ പേജുകളും, ഇറാൻ, റഷ്യ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട പേജുകളും ഫെയ്സ്ബുക്ക് മുമ്പ് നീക്കം ചെയ്തിട്ടുണ്ട്. ഇന്ത്യയിലും പാകിസ്താനിലും ഇത്തരത്തിലുള്ള സോഷ്യൽ മീഡിയാ വ്യത്യസ്ത ശൃംഖലകളാണ് ഫെയ്സ്ബുക്ക് കണ്ടെത്തിയത്. ഇന്ത്യയിലേയും പാകിസ്താനിലെയും ഇത്തരം പേജുകൾ തമ്മിൽ പരസ്പര ബന്ധമില്ലെങ്കിലും ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ഇവ ഒരേ വിദ്യകളാണ് പ്രാവർത്തികമാക്കിയിരുന്നത് എന്ന് ഫെയ്സ്ബുക്ക് ചൂണ്ടിക്കാണിക്കുന്നു. ലക്ഷ്യം പലത്, മാർഗം ഒന്ന് കശ്മീർ വിഷയം ഉൾപ്പടെ കൈകാര്യം ചെയ്ത പാകിസ്താൻ പേജുകളാണ് നീക്കം ചെയ്യപ്പെട്ടത്. പാകിസ്താൻ ആർമിയുടെ പബ്ലിക് റിലേഷൻസ് വിഭാഗവുമായി ബന്ധമുള്ള പേജുകളും ഇക്കൂട്ടത്തിലുണ്ടെന്ന് ഫെയ്സ്ബുക്ക് വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ്, സ്ഥാനാർത്ഥികളുടെ വാർത്തകൾ, കോൺഗ്രസ് പാർട്ടി, ബിജെപിയ്ക്കെതിരെയുള്ള രാഷ്ട്രീയ വിമർശനങ്ങൾ എന്നിവ കൈകാര്യം ചെയ്ത വ്യാജ പേജുകളും അക്കൗണ്ടുകളുമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഐടി സെല്ലുമായി ബന്ധമുള്ളവായണെന്ന് ഫെയ്സ്ബുക്ക് പറയുന്നത്. രണ്ട് ലക്ഷത്തിലേറെ ഫോളോവർമാരുള്ള പേജുകൾ ഇക്കൂട്ടത്തിലുണ്ട്. കോൺഗ്രസ് ഉൾപ്പടെയുള്ള രാഷ്ട്രീയ എതിരാളികളെ വിമർശിക്കുന്ന പേജുകളാണ് ബിജെപിയുമായി ബന്ധമുള്ള സിൽവർ ടച്ച് എന്ന ഐടി സ്ഥാപനവുമായി ബന്ധപ്പെട്ടവയാണെന്ന് ഫെയ്സ്ബുക്ക് കണ്ടെത്തിയത്. ഫെയ്സ്ബുക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഇക്കൂട്ടത്തിലുണ്ട്. പാകിസ്താൻ പേജുകളിൽ വന്ന പോസ്റ്റുകളിലൊന്ന് ശക്തമായ പരിശോധന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ശക്തമായ പരിശോധനയാണ് ഫെയ്സ്ബുക്ക് നടത്തി വരുന്നത്. വ്യാജവാർത്തകൾ, ഒരേ പേരിലുള്ള പല അക്കൗണ്ടുകൾ, മറ്റൊരാളുടെ പേരിലുള്ള വ്യാജ പേജുകൾ, മാൽവെയറുകളിലേക്കുള്ള ലിങ്കുകൾ, ഗ്രൂപ്പുകളുടെ ശൃംഖലകളിൽ വൻതോതിൽ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യൽ എന്നിവയെല്ലാം ഫെയ്സ്ബുക്കിന്റെ നടപടിക്ക് വിധേയമാവും. നിരന്തരമായ ശ്രമങ്ങൾ അതിനുവേണ്ടി നടക്കുന്നുണ്ടെന്ന് ഫെയ്സ്ബുക്ക് പറയുന്നു. ആളുകളെ ഉപയോഗിച്ചും ഓട്ടോമാറ്റിക് സാങ്കേതികവിദ്യകൾ ഉപയോഗിച്ചുമാണ് ഫെയ്സ്ബുക്ക് ഉള്ളടക്കങ്ങൾ പരിശോധിക്കുന്നത്. Content Highlights: Facebook, fake news, misinformation, malware, spam, action, congress, indian election, congress, bjp


from mathrubhumi.latestnews.rssfeed https://ift.tt/2UwnUHW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages