ട്രോളാന്‍ വരട്ടെ, എഴുതിയത് ഉണ്ണിച്ചാക്ക് എന്നാണേലും വായിക്കേണ്ടത് ഉണ്ണി ഇച്ചാക്ക് എന്നാണ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 1, 2019

ട്രോളാന്‍ വരട്ടെ, എഴുതിയത് ഉണ്ണിച്ചാക്ക് എന്നാണേലും വായിക്കേണ്ടത് ഉണ്ണി ഇച്ചാക്ക് എന്നാണ്

തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ അബദ്ധങ്ങൾ ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ട്രെന്റ്. പല സ്ഥാനാർഥികൾക്കും പിന്നാലെ കാസർകോട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയും ട്രോളുകളിൽ സ്ഥാനം പിടിച്ചു. രാജ് മോഹൻ ഉണ്ണിച്ചാക്ക് എന്ന ചുവരെഴുത്താണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത്. ചുവരെഴുത്തുകാരുടെ വിവരകേട് എന്നൊക്കെയായിരുന്നു ആളുകളുടെ കമന്റ്. എന്നാൽ, അത് അക്ഷര തെറ്റും കൈയബദ്ധവുമൊന്നുമല്ലെന്നാണ് എഴുതിയവർക്ക് പറയാനുള്ളത്. എഴുതിയത് ഉണ്ണിച്ചാക്ക് എന്നാണെങ്കിലും വായിക്കേണ്ടത് ഉണ്ണി ഇച്ചാക്ക് എന്നാണ്. തിരുവനന്തപുരത്തുകാരുടെ അണ്ണനും കോട്ടയത്തുകാരുടെ അച്ചായനും പോലെ കാസർകോടുകാരുടെ സേനഹത്തോടെയുള്ള വിളിയാണ് ഈ ഇച്ച എന്നത്. മുതിർന്ന സഹോദരനെ വിശേഷിപ്പിക്കാനായി ഉപയോഗിക്കുന്ന വാക്കാണ് ഇച്ച എന്നത്. ഇത് മറ്റ് സ്ഥലങ്ങളിൽ ഇസ്ലാം വിഭാഗത്തിൽപെട്ടവരാണ് ഉപയോഗിക്കുന്നതെങ്കിലും കാസർകോട് അങ്ങനെയല്ലെന്നാണ് കോൺഗ്രസ് പ്രവർത്തകരും പറയുന്നത്. ഇസ്ലാം വിഭാഗത്തിൽപെട്ടവരെ മാത്രമല്ല ജേഷ്ഠ സ്ഥാനത്ത് കാണുന്ന ആരേയും കാസർകോടുകാർ ഇച്ചയെന്ന് വിളിക്കും. ഈ സ്നേഹമാണ് ചുവരെഴുത്തിലും പ്രതിഫലിച്ചത്. തുടക്കത്തിൽ സ്ഥാനാർഥിത്വത്തിൽ അസ്വാരസ്യങ്ങൾ ഉയർന്നിരുന്നെങ്കിലും ഇപ്പോൾ യുഡിഎഫ് ശക്തമായ പ്രചാരണമാണ് ഇവിടെ നടത്തുന്നത്. Content Highlights:Rajmohan Unnithan Wall Poster


from mathrubhumi.latestnews.rssfeed https://ift.tt/2U9icwd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages