'മാറിനില്‍ക്കങ്ങോട്ട്'; മാധ്യമപ്രവര്‍ത്തകരോട് വീണ്ടും മുഖ്യമന്ത്രിയുടെ ആക്രോശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 24, 2019

'മാറിനില്‍ക്കങ്ങോട്ട്'; മാധ്യമപ്രവര്‍ത്തകരോട് വീണ്ടും മുഖ്യമന്ത്രിയുടെ ആക്രോശം

കൊച്ചി: പോളിങ് ശതമാനത്തെക്കുറിച്ച് പ്രതികരണം ചോദിച്ച മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി പിണറായി വിജയൻ.മാധ്യമപ്രവർത്തകരോട് മാറിനിൽക്കങ്ങോട്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയുമില്ല. എറണാകുളം സർക്കാർ ഗസ്റ്റ് ഹൗസിൽ തന്നെ കാത്തുനിന്ന മാധ്യമപ്രവർത്തകരോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ലോക്സഭാ തിരഞ്ഞെടുപ്പിൽഉയർന്ന പോളിങ് രേഖപ്പെടുത്തിയത് സംബന്ധിച്ചായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. ഇതിനോട് വളരെ ദേഷ്യത്തോടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തുടർന്ന് അദ്ദേഹം കാറിൽ കയറി പോകുകയും ചെയ്തു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഉയർന്ന പോളിങ് ശതമാനമാണ് ഇത്തവണ കേരളത്തിൽ രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുപ്രകാരം ഇത്തവണ 77.68 ശതമാനമാണ് പോളിങ്. കഴിഞ്ഞ വർഷത്തേക്കാൾ (74.02%) 3.66 ശതമാനം പേരാണ് വോട്ടുചെയ്യാനെത്തിയത്. പോളിങ്ങിലുണ്ടായ വർധന തങ്ങൾക്ക് അനുകൂലമായി മാറുമെന്ന് എൽഡിഎഫ് അടക്കമുള്ള എല്ലാ മുന്നണികളും ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഇതിനെക്കുറിച്ച് മുഖ്യമന്ത്രിയോടുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യം. മുൻപ് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് കടക്കു പുറത്ത് എന്ന് തട്ടിക്കയറിയ സംഭവം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. 2017 ജൂലൈയിൽ മുഖ്യമന്ത്രിയും ബിജെപി നേതാക്കളുമായി തിരുവനന്തപുരത്ത് നടന്ന സമാധാന ചർച്ചയിലായിരുന്നു ഇത്. മാധ്യമപ്രവർത്തകരോട് ചർച്ച നടക്കുന്ന മുറിയിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും മാധ്യമപ്രവർത്തകർ പുറത്തേയ്ക്കിറങ്ങുന്നതിനിടിയിൽ കടക്കു പുറത്ത് എന്ന് മുഖ്യമന്ത്രി ആക്രോശിക്കുകയുമായിരുന്നു. Content Highlights:pinarayi vijayan shouts at media, loksabha election polling


from mathrubhumi.latestnews.rssfeed http://bit.ly/2IQE5cJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages