ന്യൂഡൽഹി: ബാലാകോട്ടിൽ ആക്രമണം നടത്തിയ ഇന്ത്യൻ വ്യോമസേനാ പൈലറ്റുമാരുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് അഭ്യർഥന നടത്തിയ സംഭവത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറോട്കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി.മഹാരാഷ്ട്രയിലെ ലാത്തൂരിൽ തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ പ്രസംഗിക്കുമ്പോഴാണ് കന്നി വോർട്ടർമാരോട് വ്യോമസേനാ പൈലറ്റുമാരുടെ പേരിൽ മോദി ബിജെപിക്കുവേണ്ടി വോട്ട് അഭ്യർഥിച്ചത്. മഹാരാഷ്ട്രയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോടാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രസംഗം സംബന്ധിച്ച് എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മോദി തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ചൂണ്ടിക്കാട്ടി സിപിഎം, കോൺഗ്രസ് തുടങ്ങിയ കക്ഷികൾ നൽകിയ പരാതിയിലാണ് നടപടി. കന്നി വോട്ടർമാരോടുള്ള വോട്ട് അഭ്യർഥനയ്ക്കിടെയാണ് മോദി ബാലാകോട്ട് ആക്രമണത്തിൽ പങ്കെടുത്ത പൈലറ്റുമാരുടെ പേരിൽ വോട്ട് ആവശ്യപ്പെട്ടത്. നിങ്ങൾക്ക് ഇപ്പോൾ 18 വയസ്സ് പിന്നിട്ടിരിക്കുകയാണ്. നിങ്ങൾ നിങ്ങളുടെ വോട്ട് രാജ്യത്തിനുവേണ്ടി നൽകണം. രാജ്യത്തെ ശക്തമാക്കുന്നതിന്, ശക്തമായ ഒരു സർക്കാർ രൂപവത്കരിക്കുന്നതിന് നിങ്ങളുടെ വോട്ട് രേഖപ്പെടുത്തണം. പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ബാലാകോട്ടിൽ വ്യോമാക്രമണം നടത്തിയ ധീരരായ വ്യോമസേന പൈലറ്റുമാർക്കുള്ള ബഹുമതിയായി നിങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന്റെ പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായിരിക്കുമെന്നും അത്തരം പ്രവൃത്തികളിൽനിന്ന് രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളും വിട്ടുനിൽക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ച് 19ന് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവിന് വിരുദ്ധമായാണ് ചൊവ്വാഴ്ച മോദി നടത്തിയ പ്രസംഗമെന്ന് ചൂണ്ടിക്കാട്ടി സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. Content Highlights:Election Commission, Narendra Modi, Balakot strike, time voters, Lok Sabha Election 2019
from mathrubhumi.latestnews.rssfeed http://bit.ly/2U7K0fm
via
IFTTT
No comments:
Post a Comment