വയനാട് : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി അച്ഛന്‍ രാഹുല്‍ ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത തിരുനെല്ലി ക്ഷേത്രത്തിലെത്തി പിതൃതര്‍പ്പണ ചടങ്ങുകള്‍ നടത്തി. രാജീവ് ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും പേരിലാണ് തര്‍പ്പണം നടത്തിയത്. കോണ്‍ഗ്രസ് നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ഏതാനും ആളുകള്‍ മാത്രമാണ് പാപനാശത്തേയ്ക്ക് എത്തിയത്.
തിരുനെല്ലി ക്ഷേത്രം സന്ദര്‍ശിച്ച ശേഷം മതി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളെന്ന് രാഹുല്‍ ഗാന്ധി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. പിതൃതര്‍പ്പണ ചടങ്ങുകള്‍ തീര്‍ത്തും സ്വകാര്യമായ ചടങ്ങായി തന്നെ നടത്തണമെന്ന നിര്‍ബന്ധവും രാഹുലിന് ഉണ്ടായിരുന്നു.
1991 ല്‍ പാപനാശിനിയില്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം കെ കരുണാകരനാണ് തിരുനെല്ലിയില്‍ ഒഴുക്കിയത്. ക്ഷേത്രത്തില്‍ നിന്ന് എഴുനൂറ് മീറ്റര്‍ ദൂരെയാണ് പാപനാശിനി തീരം. അവിടേക്ക് നടന്നാണ് രാഹുല്‍ എത്തിയത്. രാഹുല്‍ ഗാന്ധി വരുന്ന പശ്ചാത്തലത്തില്‍ വന്‍ സുരക്ഷയാണ് ക്ഷേത്രത്തിലും പരിസരത്തും ഒരുക്കിയിരുന്നത്. മറ്റാര്‍ക്കും ഇന്ന് ബലിതര്‍പ്പണത്തിന് അവസരം നല്‍കിയിരുന്നുമില്ല. ഇഎന്‍ കൃഷ്ണന്‍ നമ്പൂതിരിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.
from mangalam.com http://bit.ly/2v9u8PG
via IFTTT
No comments:
Post a Comment