കൊച്ചി : കേരളത്തില്‍ പ്രളയമുണ്ടായത് ഡാം മാനേജുമെന്റ് പാളിച്ച മൂലമെന്ന് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് നല്‍കി. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതാണോ കാരണമെന്ന് പരിശോധിക്കണമെന്നും പ്രളയത്തിന്റെ കാരണം കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പല സ്ഥലത്തും ഡാമുകള്‍ തുറക്കുന്നതിന് മുന്‍പ് മുന്നറിയിപ്പ് നല്‍കിയില്ല. കനത്ത മഴയുടെ വരവ് കണക്കാക്കുന്നതില്‍ വീഴചപറ്റി. പല ഡാമുകളിലും വന്‍ തോതില്‍ ചെളിയടിഞ്ഞത് തിരിച്ചറിയാനായില്ലെന്നും ഡാമുകള്‍ തുറന്നത് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ. ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയ മുന്നറിയിപ്പ് കാര്യമാക്കിയില്ലെന്നും അമിക്കസ്‌ക്യൂരി റിപ്പോര്‍ട്ടില്‍ പറയുന്നു.
from mangalam.com https://ift.tt/2COWItS
via IFTTT
No comments:
Post a Comment